വി.ഡി സതീശനും എം.വി ഗോവിന്ദനും നാളെ വയനാട്ടിൽ; എൻ.എം വിജയന്റെ കുടുംബത്തെ സന്ദർശിക്കും

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നാളെ വയനാട്ടിൽ. ആത്മഹത്യ ചെയ്ത DCC ട്രഷറർ എൻ.എം വിജയന്റെ കുടുംബത്തെ സന്ദർശിക്കും. എൻ.എം വിജയന്റെ കുടുംബത്തെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന പരാതിക്കിടെയാണ് എം.വി ഗോവിന്ദന്റെ സന്ദർശനം.
രണ്ട് പരിപാടികൾക്കായാണ് വിഡി സതീശൻ വയനാട്ടിൽ എത്തുന്നത്. കൽപ്പറ്റയിൽ ഐഎൻടിയുസിയുടെ പ്രതിഷേധ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ഇതിന് ശേഷമാകും ആത്മഹത്യ ചെയ്ത എൻഎം വിജയന്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് സന്ദർശിക്കുക. വിഡി സതീശനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ സന്ദർശിക്കാൻ വിഡി സതീശൻ വയനാട്ടിൽ എത്തുന്നത്. നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉപസമിതി വീട്ടിലെത്തിയപ്പോൾ കെ സുധാകരനും വിഡി സതീശനും എത്തുമെന്ന് അറിയിച്ചിരുന്നു.
ബത്തേരിയിൽ എൻഎം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഐസി ബാലകൃഷ്ണൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുള്ള സിപിഐഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനായിട്ടാണ് എംവി ഗോവിന്ദൻ വയനാട്ടിൽ എത്തുന്നത്. ഇതിന് ശേഷം എൻഎം വിജയന്റെ കുടുംബത്തെ എംവി ഗോവിന്ദൻ സന്ദർശിക്കും. വിജയന്റെ മരണത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ കൂടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ സന്ദർശനം.
Story Highlights : VD Satheesan and MV Govindan in Wayanad tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here