Advertisement

അമരക്കുനിയിലെ കടുവയെ പിടിക്കാൻ സർവ്വസജ്ജം; തിരച്ചിലിനായി കുങ്കിയാനകളും

January 12, 2025
Google News 1 minute Read

ദിവസങ്ങളായി ഭീതി പരത്തുന്ന കടുവ കുരുങ്ങുമോ എന്ന് കണ്ണും നട്ട് കാത്തിരിക്കുകയാണ് വയനാട് പുൽപ്പള്ളി അമരക്കുനിക്കാർ. മയക്കുവെടി സംഘം ഉൾപ്പെടെ രാവിലെ സർവ്വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനായി വിക്രം, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ കളത്തിലിറക്കി. കടുവയെ പൂട്ടാൻ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിൻറെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയായതിനാൽ കർണാടക വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. അവശനായ കടുവ വീണ്ടും ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. രണ്ട് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്.

Read Also: മലപ്പുറത്ത് മാനസികവെല്ലുവിളി നേരിടുന്ന 36 കാരിയെ എട്ടോളം പേർ കൂട്ടബലാത്സംഗത്തിനിരയാക്കി; 15 പവൻ കവർന്നു

കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തി. പ്രദേശത്തെ ചതുപ്പു നിലങ്ങളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമൻ പറഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് മുന്നറിയിപ്പ് അനൗൺസ്മെൻറും നൽകുന്നുണ്ട്.

Story Highlights : Wayanad Amarakuni Tiger Operation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here