‘കെ അണ്ണാമലൈയുടെ നിര്‍ദേശപ്രകാരം ബിജെപി വാര്‍റൂം സാമൂഹ്യമാധ്യമങ്ങളില്‍ വേട്ടയാടി’: നടി ഗായത്രി രഘുറാം

ബിജെപി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈയുടെ നിര്‍ദേശപ്രകാരം ബിജെപി വാര്‍റൂം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വേട്ടയാടിയതായി നടിയും കൊറിയോഗ്രാഫറുമായ ഗായത്രി രഘുറാം. ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറം വ്യക്തിഹത്യ നടത്തി. സൈബര്‍ അധിക്ഷേപവും ബലാത്സംഗവും ഒരുപോലെയാണെന്നും AIADMK നേതാവ് കൂടിയായ ഗായത്രി രഘുറാം ട്വന്റിഫോറിനോട് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഗായത്രി രഘുറാം ബിജെപി വിട്ടത്. പിന്നാലെ അതിരൂക്ഷമായ അധിക്ഷേം സൈബറിടത്ത് നേരിടേണ്ടിവന്നു. താന്‍ പാര്‍ട്ടിയില്‍ നിന്ന് മാറിയിട്ടും ഇത് തുടര്‍ന്നുവെന്ന് ഗായത്രി പറയുന്നു. സൈബറിടത്ത് അധിക്ഷേപം നടത്തുന്ന ഇത്തരക്കാര്‍ കഴുകന്മാരെപ്പോലെയാണെന്ന് ഗായത്രി പ്രതികരിച്ചു.
സൈബര്‍ അധിക്ഷേപം മാനസികപ്രശ്‌നമാണെന്ന് പറഞ്ഞ ഗായത്രി ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും ചൂണ്ടിക്കാട്ടി. ബ്ലൂ വെയില്‍ ഗെയിമില്‍ സ്വയം ജീവനൊടുക്കുന്ന തരത്തിലേക്കുള്ള അവസ്ഥയിലേക്ക് ഇവര്‍ എത്തിക്കുമെന്നും എന്തും അലറിവിളിക്കാനുള്ള ഇടമായാണ് ഭൂരിഭാഗം പേരും സമൂഹമാധ്യമങ്ങളെ കാണുന്നതെന്നും അവര്‍ വിമര്‍ശിച്ചു. ഒരാളുടെ ജീവിതം തങ്ങളുടെ കൈപ്പിടിയിലാണെന്ന് ഇത്തരക്കാര്‍ കരുതുന്നുണ്ടെന്നും ഈ ഭീഷണിയില്‍ വീഴരുതെന്നും ഗായത്രി രഘുറാം പറയുന്നു.
Story Highlights : Gayathri Raghuram about cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here