Advertisement

ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിലേക്ക്‌; കരട് രേഖ കൈമാറി ഖത്തര്‍

January 13, 2025
Google News 2 minutes Read

ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍. ബന്ദികളെ കൈമാറുന്നതിലും,സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.കരട് രേഖ ഹമാസിനും ഇസ്രയേലിനും കൈമാറി.

ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. സമാധാനം ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ ഉണർത്തുന്ന വാർത്തയാണ് ഇതിന് പിന്നാലെ പുറത്തുവന്നത്.

അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ ധാരണയായത്. ഹമാസ് – ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾ ഏറെ നാളായി പുരോഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഖത്തറിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ നിർണായക പുരോഗതി കൈവരിച്ചത്.

Story Highlights : Gaza ceasefire deal: Qatar official says ‘final draft’ given to Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here