പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരതായിയിലായിരുന്നു കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസെടുത്തിരുന്നത്.(HC denies anticipatory bail to actor Koottickal Jayachandran in POCSO case)
കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കുടുംബം തർക്കം മുതലെടുത്ത് കുട്ടിയെ കൂട്ടിക്കൽ ജയചന്ദ്രൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. നടൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടന്റെ അറസ്റ്റ് വൈകുന്നതിൽ വിമർശനം ഉയരുന്നുണ്ട്.
Story Highlights : HC denies anticipatory bail to actor Koottickal Jayachandran in POCSO case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here