Advertisement

‘ബോബി തെറ്റ് ഏറ്റുപറയാൻ തയ്യാറായത് സന്തോഷമുള്ള കാര്യം, കേരളീയ സമൂഹത്തിന് നല്ല സന്ദേശം നൽകുന്നു’: പി സതീദേവി

January 14, 2025
Google News 1 minute Read

കോടീശരനായ വ്യക്തിയെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ബോബി ചെമ്മണ്ണൂർ തെറ്റ് ഏറ്റുപറയാൻ തയ്യാറായത് സന്തോഷമുള്ള കാര്യം. കേരളീയ സമൂഹത്തിന് നല്ല സന്ദേശം നൽകുന്നുവെന്നും അവർ വ്യക്തമാക്കി. സഹജീവികളിൽ നിന്ന് സംരക്ഷത്തിനായി സ്ത്രീകൾ മുറവിളി കൂട്ടേണ്ടിവരുന്നത് കേരളീയ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

പരാതി കൊടുക്കുന്നവരെ മോശക്കാരാക്കുന്നത് കേരള സമൂഹത്തിൽ കൂടുതലാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ പൊലിസിൻ്റെ ശക്തമായ ഇടപെടൽ വേണമെന്നും പി സതീദേവി പറഞ്ഞു. രാഹുൽ ഈശ്വറിൻ്റെ പരാമർശം -ഹണി റോസിൻ്റെ പരാതിയിൽ നടപടി വേണം. പരാതി കിട്ടിയാൽ വനിതാ കമ്മിഷൻ ഇടപെടും. സ്ത്രീയോടുള്ള വീക്ഷണഗതിയിൽ മാറ്റം വേണം.

ഹർഷീന കേസിൽ നഷ്ടപരിഹാരത്തിന് സൗജന്യ നിയമ സഹായം വനിതാ കമ്മിഷൻ വാഗ്ദാനം ചെയ്തിരുന്നു. അത് തൃണവൽഗണിച്ച് രാഷ്ട്രീയമായ നീക്കത്തിൻ്റെ ഭാഗമായി സമരം നടത്തി.ആവശ്യമെങ്കിൽ നിയമ സഹായത്തിന് വനിതാ കമ്മിഷൻ തയ്യാറാണെന്നും പി സതീദേവി വ്യക്തമാക്കി.

Story Highlights : P Sathidevi Against Boby Chemmanur Honey Rose

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here