നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു

നടൻ ഉണ്ണിമുകുന്ദൻ അമ്മ ട്രഷറർ സ്ഥാനം രാജിവെച്ചു. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജി. നിലവിൽ അഡോഹ് കമ്മിറ്റിയാണ് അമ്മക്കുള്ളത്. സിദ്ദിഖ് ആയിരുന്നു മുൻ ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ സമിതിയിൽ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഇക്കാര്യം ഉണ്ണി മുകുന്ദന്‍ അറിയിച്ചത്.
“ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു. ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു”. അതിനാലാണ് ട്രഷറരന്‍ പദവിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
100 കോടി ക്ലബ്ബില്‍ കയറിയ മാര്‍ക്കോ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. മാര്‍ക്കോ ഉണ്ടാക്കിയ ഹൈപ്പുകള്‍ക്കപ്പുറം പോകുന്ന ഗംഭീര രണ്ടാം ഭാഗം സൃഷ്ടിക്കാനാണ് തീരുമാനമെന്ന് ഒരു മാധ്യമത്തിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞു.
തമിഴ്, തെലുങ്ക് , ഹിന്ദി മേഖലകളില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രശംസ ചിത്രത്തിനു ലഭിക്കുകയും ചെയ്തു. തമിഴില്‍ രണ്ടുകോടിയും ഹിന്ദിയില്‍ 12 കോടിയും തെലുങ്കില്‍ ഏഴു കോടിയും ഇതിനകം ഇതിനകം മാര്‍ക്കോ നേടിക്കഴിഞ്ഞു.ഹിന്ദിയില്‍ 30 ഷോ ആയി തുടങ്ങിയ സിനിമ ഇപ്പോള്‍ 3000ത്തിലധികം ഷോയിലെത്തി. ദക്ഷിണ കൊറിയ അടക്കമുള്ള ഇടങ്ങളിലേക്കും ചിത്രം ഉടന്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
Story Highlights : Unni Mukundan Resigns from AMMA tresurer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here