Advertisement

നടന്ന് മടുത്തോ?എന്നാൽ ഇനി പടികൾ കയറാം

January 15, 2025
Google News 2 minutes Read

ശരീരത്തിന്റെ ആരോഗ്യത്തിനായി രാവിലെ എഴുനേറ്റ് നടക്കാൻ പോകുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇനി നടത്തത്തിന് പകരം പടികൾ കയറുന്നതാണ് ഏറ്റവും നല്ലതെന്നാണ് പഠനങ്ങൾ പറയുന്നത്. Atherosclerosis എന്ന ജേർണൽ നടത്തിയ പഠനത്തിൽ നടക്കുന്നതിനേക്കാൾ ഗുണകരമാണ് പടികൾ കയറുന്നതെന്നും ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത് . 450,000 പേരിലാണ് പഠനം നടത്തിയത്.

Read Also: തലച്ചോറിന്റെ വലിപ്പവും പ്രവർത്തനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? പഠനങ്ങൾ പറയുന്നു

ഒരു ദിവസം ഏകദേശം അമ്പത് പടികൾ എങ്കിലും കയറുന്നത് ഹൃദ്രോഗ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പടികൾ കയറുന്നത്(stair climbing ) ഒരു നല്ല വ്യായാമമാണെന്നുമാണ് ഗവേഷകനായ ഡോ. ലു ക്വി അഭിപ്രായപ്പെടുന്നത്. ഹൃദയസംബന്ധമായ രോഗങ്ങളുടെ (ASCVD) ആദ്യ പ്രതിരോധ നടപടിയായി പടികൾ കയറുന്നത് കാർഡിയോറെസ്പിറേറ്ററി ഫിറ്റ്നസ്സിനും,രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണെന്ന് അദ്ദേഹം പറയുന്നു. കലോറി ബേൺ ചെയ്യുന്നതിനും , കാലിന്റെ പേശികളെ കൂടുതൽ ബലപ്പെടുത്താനും , ശരീരഭാരം കുറയ്ക്കാനും നടക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് പടികൾ കയറുന്നതാണെന്ന് പഠനത്തിൽ പറയുന്നു.

പടികൾ കയറുന്ന ശീലം തുടങ്ങി വെക്കുന്നവർ അത് മുടങ്ങാതെ തുടരേണ്ടതാണ്. ഇടയ്ക്ക് നിർത്തുന്നത് തുടരുന്നവരേക്കാൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 32 ശതമാനം അധികമാണെന്നാണ് കണ്ടെത്തൽ.എവിടെ ആയാലും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ഈ വ്യായാമം ഒരു മികച്ച കാർഡിയോ എക്സർസൈസ് കൂടിയാണ് , അതിനോടൊപ്പം സമ്മർദ്ദം കുറയ്ക്കാനും, മാനസികാരോഗ്യം വർദ്ധിപ്പിക്കാനും ഇത് ഫലപ്രദമാണ്.

Story Highlights :Climbing stairs is an efficient exercise than walking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here