Advertisement

കർണാടകയിലെ ATM കവർച്ച; വെടിയേറ്റ രണ്ടാമത്തെ സെക്യൂരിറ്റി ഗാർഡും മരിച്ചു

January 16, 2025
Google News 2 minutes Read
atm theft

കർണാടക ബിദാറിലെ എ ടി എം കവർച്ചയ്ക്കിടെ വെടിയേറ്റ രണ്ടാമത്തെ സുരക്ഷാ ജീവനക്കാരനും മരിച്ചു. ശിവ കാശിനാഥ്‌ ആണ് മരിച്ചത്.ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നേരത്തെ വെടിയേറ്റ ഗിരി വെങ്കടേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

പട്ടാപ്പകലാണ് നടുറോട്ടിൽ വച്ച് വൻ കവർച്ച നടന്നത്. ബീദറിലെ ശിവാജി ചൗക്കിലെ എസ്ബിഐ എടിഎം കൗണ്ടറിൽ പണം എത്തിക്കുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം രണ്ട് സുരക്ഷാജീവനക്കാരുടെ മുഖത്തേക്ക് മുകളകുപൊടി എറിഞ്ഞു. ശേഷം രണ്ട് സെക്യൂരിറ്റി ഗാർഡുകൾക്ക് നേരെയും വെടിയുർത്ത് പണവുമായി കടന്നുകളയുകയായിരുന്നു. ഭാരക്കൂടുതൽ കാരണം പണപ്പെട്ടി രണ്ട് തവണ നിലത്തുവീഴുന്നതും സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിലുണ്ട്. ബീദർ എസ്പി പ്രദീപ് സംവഭസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സ്ഥിരം കുറ്റവാളികളല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Story Highlights : ATM robbery in Karnataka; A second security guard who was shot also died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here