ഗോപൻ സ്വാമിയുടെ സമാധി വിവാദം; വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ? ദുരൂഹത നീക്കാൻ പോസ്റ്റ്മോർട്ടത്തിൽ ത്രിതല പരിശോധന

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റുമോർട്ടത്തിൽ മൂന്നു തലത്തിലുള്ള പരിശോധനയെന്നു ഡോക്ടർമാർ അറിയിച്ചു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. പരിക്കേറ്റാണോ സ്വഭാവിക മരണം ആണോയെന്നും കണ്ടെത്താൻ ശ്രമം.
ഈ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും എടുക്കും. പരിക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്‌സറേ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക രണമാണോ എന്നതാണ്. ഇതിനായി രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനം. മരിച്ചത് ഗോപൻ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും.
Read Also: ഗോപൻ സ്വാമിയുടെ വിവാദ കല്ലറ: മൃതദേഹം കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിൽ; കഴുത്ത് വരെ ഭസ്മം
രാവിലെയാണ് ഗോപൻ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയിൽ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേൽ ഭാഗം മാത്രമാണ് പൊളിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു. ഹൈക്കോടതി നിർദേശം ലഭിച്ചതിന് പിന്നാലെയാണ് കല്ലറ പൊളിക്കാൻ തീരുമാനിച്ചത്.
നെയ്യാറ്റിൻകര കേസ് മേൽനോട്ടം റൂറൽ എസ് പി കെ എസ് സുദർശനനാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയായിരുന്നു പൊലീസിന്റെ നീക്കം. മൃതദേഹം കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിൽ മറ്റു പരിക്കുകൾ ഇല്ലെന്നും പ്രാഥമിക നിഗമനം. മൃതദേഹത്തിന് കാര്യമായ പഴക്കമില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു.
Story Highlights : Gopan Swami’s Samadhi Controversy triple test in postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here