Advertisement

സൗത്ത് ഇന്ത്യൻ സിനിമകൾ പഴയത് തന്നെ വീണ്ടും ചെയ്യുന്നത് കൊണ്ടാണ് വിജയിക്കുന്നത് ; രാകേഷ് റോഷൻ

January 16, 2025
Google News 1 minute Read

ബോളിവുഡ് സംവിധായകനും നടൻ ഹൃതിക് റോഷന്റെ പിതാവും ആയ രാകേഷ് റോഷന്റെ സൗത്ത് ഇന്ത്യൻ സിനിമകളെക്കുറിച്ചുള്ള പ്രസ്താവന സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. സൗത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ വളരെ റിയലിസ്റ്റിക്ക് ഒക്കെയാണ്, എന്നാൽ ഇപ്പോഴും പഴഞ്ചൻ സമ്പ്രദായങ്ങൾ ആയ ഗാനരംഗങ്ങൾ കൊണ്ടും ചടുല സംഭാഷണങ്ങൾ കൊണ്ടും ആണ് പിടിച്ചു നിൽക്കുന്നത്. അല്ലാതെ യാതൊരു പുരോഗമനവും ഇല്ല സാങ്കേതിക വശം മെച്ചപ്പെടുന്നുണ്ടെന്നല്ലാതെ തിരക്കഥ നോക്കിയാൽ എല്ലാം പഴയ ഫോർമുല തന്നെയാണ്, കച്ചവട സിനിമ വ്യവസായത്തിൽ വഴിത്തിരിവെന്ന് ചൂണ്ടിക്കാണിക്കാൻ ഒരു സിനിമ അവർക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ സംവിധാനം ചെയ്ത കഹോഡ പയർ ഹേ വമ്പൻ വിജയമായിട്ടും അത് ഞാൻ ആവർത്തിക്കില്ല പിന്നെ കോയ് മിൽ ഗയ എന്ന ഏലിയൻ ചിത്രവും അതിനു ശേഷം കൃഷ് എന്ന സൂപ്പർഹീറോ ചിത്രവുമാണ് ചെയ്തത്. സൗത്ത് ഇന്ത്യയിലൊന്നും അങ്ങനെ ആരും റിസ്ക് എടുക്കാൻ തയാറല്ല’ രാകേഷ് റോഷൻ പറയുന്നു.

ഇപ്പോൾ രാകേഷ് റോഷന്റെ അഭിപ്രായം പങ്ക്‌ വെക്കുന്ന പോസ്റ്റുകളുടെ കീഴിൽ സംവിധായകനെതിരേ വിമർശങ്ങൾ ഉയരുകയാണ്.
ബോളിവുഡ് പച്ച പിടിക്കാത്ത ഈ അഹങ്കാരം കൊണ്ടാണ്, എന്നും ബോളിവുഡ് സിനിമകൾ കൂടുതലും സൃഷ്ടിച്ചിരുന്നത് സൗത്ത് ഇന്ത്യൻ സിനിമകളുടെ റീമേക്കുകൾ കൊണ്ടാണ്, രാകേഷ് റോഷൻ കണ്ടിട്ടുള്ളത് പാൻ ഇന്ത്യൻ സിനിമകൾ മാത്രമാണ്, വേറെയും ഒരുപാട് നല്ല ചിത്രങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട് എന്നൊക്കെയാണ് പലരുടെയും കമന്റ്റുകൾ.

Story Highlights :സൗത്ത് ഇന്ത്യൻ സിനിമകൾ പഴയത് തന്നെ വീണ്ടും ചെയ്യുന്നത് കൊണ്ടാണ് വിജയിക്കുന്നത് ; രാകേഷ് റോഷൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here