Advertisement

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി കെജ്രിവാളിനെ ആക്രമിച്ചു; ഗുരുതര ആരോപണവുമായി എഎപി

January 18, 2025
Google News 2 minutes Read
AAP claims Arvind Kejriwal's car attacked by BJP

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം ഉണ്ടായെന്ന് ആം ആദ്മി. വാഹനത്തിനു നേരെ കല്ലേറുണ്ടായി.ആക്രമണത്തിന് പിന്നില്‍ ബിജെപി എന്നാണ് എഎപിയുടെ ആരോപണം. അരവിന്ദ് കെജ്രിവാളിന്റെ വാഹനമിടിച്ച് പ്രവര്‍ത്തകന് പരുക്കേറ്റു എന്ന് ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മയും തിരിച്ചടിച്ചു. (AAP claims Arvind Kejriwal’s car attacked by BJP)

ന്യൂഡല്‍ഹി മണ്ഡലത്തിലെ പ്രചരണം കഴിഞ്ഞ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ മടങ്ങുന്നതിനിടെയാണ് സംഭവം.വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നും കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നുമാണ് ആം ആദ്മിയുടെ ആരോപണം.മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മമയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നും ആം ആദ്മി ആരോപിച്ചു. ഇത്തരം ആക്രമണങ്ങളിലൂടെ അരവിന്ദ് കെജ്രിവാളിനെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും ആം ആദ്മി പ്രതികരിച്ചു.

Read Also: ‘കഥയില്‍ ഏറെ പുതുമകളുള്ള അപൂര്‍വ്വ ചിത്രങ്ങളിലൊന്നാണ് ആസിഫ് അലിയുടെ രേഖാചിത്രം’; അഭിനന്ദനവുമായി വിനീത് ശ്രീനിവാസൻ

എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ വാഹനമുപയോഗിച്ച് പ്രവര്‍കരെ ഇടിക്കാന്‍ ശ്രമിച്ചുവെന്നും പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കാലിനു പരുക്കേറ്റുവെന്നും പര്‍വേഷ് വര്‍മ്മ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയില്‍ പ്രചരണം ശക്തമാക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസിനായി രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിനിറങ്ങും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ബിജെപി റാലികളില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി ബിജെപി സങ്കല്പ് പത്രിക പുറത്തിറക്കും. യുവജനങ്ങളെ ലക്ഷ്യമിട്ടായിരിക്കും പ്രഖ്യാപനം. കേജ്രിവാള്‍ നടപ്പിലാക്കിയ പദ്ധതികള്‍ ആണ് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നതെന്ന് എന്നാണ് ആം ആദ്മി പ്രചരണം.

Story Highlights : AAP claims Arvind Kejriwal’s car attacked by BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here