Advertisement

‘സഞ്ജു ആദ്യം അയച്ചത് ‘ഞാന്‍ ഉണ്ടാകില്ല’ എന്ന ഒറ്റവരി സന്ദേശം, കാരണവും പറഞ്ഞില്ല, ഇത് നല്‍കുന്ന സന്ദേശമെന്താണ്?’; തുറന്നടിച്ച് കെസിഎ

January 18, 2025
Google News 2 minutes Read
KCA against sanju samson

സഞ്ജു സാംസണെതിരെ തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലനത്തിന് സഞ്ജു എത്തിയില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് തുറന്നടിച്ചു. കാരണം പോലും വ്യക്തമാക്കാതെ ഞാനുണ്ടാകില്ല എന്നൊരു സന്ദേശം മാത്രമാണ് സഞ്ജു അയച്ചത്. സഞ്ജുവിന്റെ ഭാവിയോര്‍ത്ത് തങ്ങള്‍ പല തവണ ക്ഷമിച്ചു. ഈ രീതിയിലുള്ള പെരുമാറ്റത്തിലൂടെ സഞ്ജു ഇനി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് നല്‍കുന്ന സന്ദേശമെന്തെന്നും ജയേഷ് ജോര്‍ജ് ചോദിച്ചു. (KCA against sanju samson)

ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ മാത്രമാണ് സഞ്ജു പിന്നീട് ഞാന്‍ വരാമെന്ന ഒറ്റവരി മെസേജ് അയച്ചത്. അതിനും കാരണമൊന്നും വ്യക്തമാക്കിയില്ല. അണ്ടര്‍ 14 മുതല്‍ തന്നെ സഞ്ജു കെസിഎയുമായി ബന്ധപ്പെടുന്നയാളാണ്. ഇത്ര സീനിയറും ഉത്തരവാദിത്തവുമുള്ള ഒരു കളിക്കാരന്‍ ഈ രീതിയിലാണോ അസോസിയേഷനോട് പ്രതികരിക്കേണ്ടതെന്ന് ജയേഷ് ജോര്‍ജ് ചോദിച്ചു. സഞ്ജു മാറിനിന്നതുകൊണ്ടും ഞാന്‍ വരില്ല എന്ന് മെസേജ് അയച്ചതുകൊണ്ടും മാത്രമാണ് തങ്ങള്‍ ടീമിനെ പ്രഖ്യാപിച്ചത്. ഈ പ്രതികരണത്തിലൂടെ സഞ്ജു വളര്‍ന്ന് വരുന്ന കളിക്കാര്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്നും ജയേഷ് ജോര്‍ജ് ചോദിച്ചു.

Read Also: ഒരു സ്ത്രീയെന്ന പരിഗണന തന്നില്ല, വസ്ത്രങ്ങള്‍ വലിച്ചൂരി, കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി; സിപിഐഎമ്മിനെതിരെ കലാ രാജു

വിജയ ഹസാരെ ട്രോഫിക്കുള്ള പരിശീലനത്തിന് സഞ്ജു തയാറാണെന്ന് കെസിഎയെ അറിയിച്ചിട്ടും കെസിഎ പ്രതികരിച്ചില്ലെന്നായിരുന്നു സഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ആരോപിച്ചിരുന്നത്. ഈ വിമര്‍ശനങ്ങളെ കെസിഎ പൂര്‍ണമായി തള്ളി. കെസിഎയും സഞ്ജുവുമായി മുന്‍പും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് സഞ്ജുവിനെതിരെ തുറന്നടിച്ച് കെസിഎ രംഗത്തെത്തുന്നത്.

Story Highlights : KCA against sanju samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here