‘ഗാന്ധിയുടെ വധത്തിൽ നെഹ്‌റുവിന് പങ്കുണ്ട്’; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

മഹാത്മാ ഗാന്ധിയുടെ വധത്തിൽ ജവഹർലാൽ നെഹ്‍റുവിന് പങ്കുണ്ടെന്ന് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ. ‘മൂന്ന് ബുള്ളറ്റുകൾ ഏറ്റാണ് ഗാന്ധിജി മരിച്ചത്, ഇതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്സെയുടെ തോക്കിൽ നിന്ന് വന്നത്’ എന്ന വ്യാജവിവരം ആവർത്തിച്ചാണ് ആരോപണം.
ഗാന്ധിജിയുടെ ശരീരത്തിൽ പതിച്ച ബാക്കി രണ്ട് ബുള്ളറ്റുകൾ വന്നത് എവിടെ നിന്നാണെന്നത് ദുരൂഹമെന്നും യത്നാൽ സംശയിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം വ്യാജമെന്നത് ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ കോടതിക്ക് നൽകിയ മൊഴിയിൽ തന്നെ വ്യക്തമാണ്. ഇന്ത്യയുടെ ഏകാധിപതിയാകണം എന്ന ആഗ്രഹം നെഹ്‍റുവിന് ഉണ്ടായിരുന്നെന്ന് ബസനഗൗഡ പാട്ടീൽ യത്നാൽ ആരോപിക്കുന്നു.
കൂടാതെ നാളെ ബെലഗാവിയിൽ നടക്കാനിരിക്കുന്ന ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ റാലി വ്യാജ ഗാന്ധിമാർ നടത്തുന്നതെന്നും യത്നാൽ ബസനഗൗഡ പാട്ടീൽ യത്നാൽ ആരോപിച്ചു.
കര്‍ണാടക ബിജെപിയില്‍ പോര് തുടരുന്നതിനിടെയാണ് യത്‌നാലിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയ്‌ക്കെതിരെയും പരസ്യമായ വിമര്‍ശനവുമായി നേരത്തെ യത്‌നാല്‍ രംഗത്തെത്തിയിരുന്നു.
Story Highlights : ‘Nehru himself might have arranged Gandhi’s assassination’: BJP MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here