മഹാകുംഭമേളക്കിടെ വൈറലായ പെൺകുട്ടിക്ക് ചുറ്റും യുവാക്കളുടെ ശല്യം, മുഖംമൂടി വരെ ധരിച്ചു, വീട്ടിലേക്ക് തിരിച്ചയച്ച് പിതാവ്

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷമാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ. മോണി ബോസ്ലെയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കണ്ണടച്ചുതുറക്കും വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്.
സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോണി ബോസ്ലെയ്‌ക്കൊപ്പം ഫോട്ടോയെടുക്കാനും ഇവരുടെ ദൃശ്യം പകര്‍ത്താനും നിരവധി പേരാണ് ഇവരെ തിരഞ്ഞെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെയും ഈ ആരാധകശല്യം ബാധിച്ചു.
ഇതോടെ മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കാണ് പെൺകുട്ടിയെ തിരിച്ചയച്ചത്. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം വർദ്ധിച്ചതിനാലാണ് പെൺകുട്ടിയെ പിതാവ് തിരിച്ചയത്. വരുന്നവരെല്ലാം മോണി ബോസ്ലെയുടെ ചിത്രം പകര്‍ത്താനാണ് ശ്രമിക്കുന്നത്.
ഉപജീവനമാർഗമായ മാലവിൽപനയും മുടങ്ങുന്ന അവസ്ഥയായി. വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’എന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. തുടർന്ന് പെൺകുട്ടിയെ പിതാവ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
ഇന്ദോര്‍ സ്വദേശിയായ മോണി ബോസ്ലെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
Story Highlights : mahakumbh mela 2025 monalisa bhonsle back to home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here