‘കുത്തേറ്റതോ അതോ അഭിനയമോ’? സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പരാമർശവുമായി മന്ത്രി നിതേഷ് റാണെ

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് നാരായൺ റാണെ. മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമർശം. ”സെയ്ഫ് അലി ഖാനെ ബംഗ്ലാദേശ് അക്രമി കൊണ്ടുപോയെങ്കിൽ നന്നായേനെ. ബംഗ്ലാദേശികൾ മുംബൈയിൽ ചെയ്യുന്നത് നോക്കൂ, അവർ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ പ്രവേശിച്ചു, മുമ്പ് അവർ റോഡ് ക്രോസിംഗുകളിൽ നിൽക്കുമായിരുന്നു, ഇപ്പോൾ അവർ വീടുകളിൽ കയറാൻ തുടങ്ങി. ഒരുപക്ഷെ സെയ്ഫിനെ കൊണ്ടുപോകാൻ വന്നതാകാം. അത് കൊള്ളാം, ചപ്പുചവറുകൾ എടുത്ത് കളയണം” നിതേഷ് റാണെ പറഞ്ഞു.
അക്രമിയുടെ കുത്തേറ്റ് സെയ്ഫ് അലി ഖാന്റെ വേഗത്തില്‍ സുഖം പ്രാപിച്ചതിനെ കുറിച്ചും റാണെ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഹോസ്പിറ്റലില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ കുത്തേറ്റതാണോ അതോ അഭിനയിക്കുകയാണോ എന്ന് സംശയം തോന്നിയെന്നും റാണെ പറഞ്ഞു. ‘അയാള്‍ നടക്കുന്നതിനിടയില്‍ നൃത്തം ചെയ്യുകയായിരുന്നു
സുപ്രിയ സുലെ, ജിതേന്ദ്ര അവ്ഹദ് തുടങ്ങിയ നേതാക്കൾ ഷാരൂഖ് ഖാനെയോ സെയ്ഫ് അലി ഖാനെയോ പോലെയുള്ള ഏതെങ്കിലും ഖാന്മാർക്ക് വേദനിക്കുമ്പോൾ, എല്ലാവരും അതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങും. സുശാന്ത് സിംഗ് രാജ്പുത്തിനെപ്പോലെ ഒരു ഹിന്ദു നടൻ പീഡിപ്പിക്കപ്പെട്ടപ്പോൾ, ആരും ഒന്നും പറയാൻ മുന്നോട്ട് വന്നില്ല. അപ്പോഴൊക്കെ ഇവർ മൗനം പാലിച്ചു നിതേഷ് റാണെ ആരോപിച്ചു.
#WATCH | Pune: Maharashtra Minister Nitesh Rane says, "Look at what Bangladeshis are doing in Mumbai. They entered Saif Ali Khan's house. Earlier they used to stand at the crossings of the roads, now they have started entering houses. Maybe he came to take him (Saif) away. It is… pic.twitter.com/XUBwpwQ6RQ
— ANI (@ANI) January 23, 2025
അതേസമയം, നടന് നേരെയുണ്ടായ ആക്രമണത്തിൻ്റെ സ്വഭാവത്തെ ചോദ്യം ചെയ്ത ശിവസേന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തിയിരുന്നു. സെയ്ഫിൻ്റെ കുടുംബം മുന്നോട്ട് വന്ന് ആക്രമണത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“കുടുംബം മുന്നോട്ട് വന്ന് ഇത് വെളിപ്പെടുത്തണം, കാരണം, ഈ സംഭവത്തിന് ശേഷം, മുംബൈയിലെ ക്രമസമാധാനം തകർന്നു, ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടു, മഹാരാഷ്ട്ര സർക്കാർ നശിച്ചു, സെയ്ഫ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വന്നത്, നാല് ദിവസം മുമ്പ് ഒന്നും സംഭവിച്ചില്ല എന്ന മട്ടിലായിരുന്നു … എനിക്ക് ഡോക്ടർമാരോട് അതേക്കുറിച്ച് ചോദിക്കണം, ആറ് മണിക്കൂർ ഓപ്പറേഷൻ ചെയ്ത ഒരാൾക്ക് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇത്രയും നല്ല രൂപത്തിൽ പുറത്തുവരാൻ കഴിയുമോ?” നിരുപം പറഞ്ഞു.
ജനുവരി 16 ന് ബാന്ദ്രയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേൽക്കുന്നത്. കുഞ്ഞിനെ ഉപദ്രവിക്കാനെത്തിയ ആക്രമിയെ തടയുന്നതിനിടെ 6 തവണയാണ് നടന് പ്രതി കുത്തിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ നട്ടെലിന് ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നടൻ ആശുപത്രി വിട്ടത്. സംഭവത്തിൽ ബംഗ്ലാദേശിലെ രാജ്ഭാരി സ്വദേശിയായ മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം എന്നയാളെ അറസ്റ്റ് ചെയ്തു.
നാട്ടിലേക്ക് പോകുന്നതിന് പണം കണ്ടെത്താനാണ് മോഷണത്തിന് ശ്രമിച്ചതെന്നും. താൻ ബംഗ്ലാദേശിൽ ഗുസ്തി താരമാണെന്നും ഇയാൾ നൽകിയ മൊഴിയിൽ പറയുന്നു. കുറ്റകൃത്യം നടത്താൻ പുറത്ത് നിന്ന് പ്രതിക്ക് സഹായം കിട്ടിയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണസംഘം വ്യക്തത വരുത്തുകയാണ്.
Story Highlights : Maharashtra Minister Nitesh Rane stirs controversy on attack on Saif Ali Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here