Advertisement

എമ്പുരാൻ ടീസർ അനൗൺസ്‌മെന്റ് പോസ്റ്ററിലെ രഹസ്യങ്ങൾ

January 24, 2025
Google News 1 minute Read

എമ്പുരാന്റെ ടീസർ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പൃഥ്വിരാജ് പങ്കുവെച്ച അനൗൺസ്‌മെന്റ് പോസ്റ്ററിലെ സൂചനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുകയാണ് ആരാധകർ. പഴയ ഒരു കെട്ടിടത്തിന് മുന്നിൽ ഒരു വാഹനം നിർത്തിയിരിക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. വാതിൽപ്പടിയിൽ നിന്നുള്ള കാഴ്ചയാണത്. വാഹനത്തിനു പിന്നിൽ വളരെ ഉയരമുള്ളൊരു ഗോപുരവും ഉണ്ട്. ഒറ്റ നോട്ടത്തിൽ വിദേശമാണ് എന്ന് വ്യക്തം.

ഇല്ലുമിനാറ്റിയുമായി ബന്ധപ്പെട്ട അനവധി സൂചനകളും പ്രതീകമായ ഷോട്ടുകളും സീനുകളും എല്ലാം ലൂസിഫറിൽ അടങ്ങിയിരുന്നു. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കാറിന്റെ നമ്പർ ചെകുത്താന്റെ നമ്പറെന്നു വിശ്വസിക്കുന്ന 666 ആണ്. ആവർത്തിച്ചു വരുന്ന ഇത്തരം സംഖ്യകളെ ഏയ്ഞ്ചലിക്ക് നമ്പർ എന്നാണു വിളിക്കുന്നത്. ടീസർ 26 ആം തീയതി 7:07 pm നാണ്, 707 എന്ന പ്രത്യേകത തോന്നിക്കുന്ന സംഖ്യയുടെ അർഥം ആത്മീയതയെ കണ്ടെത്തുക, ഉള്ളിലുള്ള തോന്നലുകളെവിശ്വസിക്കുക എന്നൊക്കെയാണ്.

പോസ്റ്ററിലെ ഗോപുരം ഈജിപ്തിലുള്ള ലക്സോറിലെ ഒബെലിസ്‌ക് ഗോപുരം ആണിതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. തട്ട്മോസ് മൂന്നാമൻ എന്ന ഫറവോയുടെ 30 വർഷത്തെ ഭരണം ആഘോഷിക്കുന്നതിനായി 3500 വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പിച്ച ഗോപുരമാണത്രെ ഇത്. ലോകത്തെ ഏറ്റവും വലിയ ഓബേസിൽക്ക് ആയ ഈ ഗോപുരം സ്വർഗത്തെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന സ്തൂപം ആണെന്നും, നക്ഷത്രങ്ങളിൽ നിന്നും ഭൂമിയിലേക്ക് വന്ന ദൈവങ്ങളോട് സംസാരിക്കാനുള്ള വിശുദ്ധമായ മാർഗമാണെന്നുമൊക്കെ വിശ്വസിച്ച് വരുന്നു.

ഓബേസിൽക്കുകൾ നിത്യതയുടെയും അനശ്വരതയുടെയും പ്രതീകമാണ് എന്ന് ഈജിപ്തിലെ ജനങ്ങൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. പോസ്റ്ററിലെ വാഹനം 2011 മോഡൽ ജി വാഗൺ ആയത്കൊണ്ട് എബ്രഹാം ലൂസിഫറിലെ സംഭവങ്ങൾക്ക് മുൻപ് ഉള്ള കാലം കാണിക്കുന്ന ഒരു രംഗം ആവാം അത്. 2011 ആണ് ഇറാഖ് യുദ്ധം അവസാനിച്ച ഇറാക്ക് യുദ്ധത്തിന്റെ സൂചനകൾ ലൂസിഫറിന്റെ ഏൻഡ് ക്രെഡിറ്റിൽ ഉണ്ടായിരുന്നു മാത്രമല്ല യുദ്ധാനന്തര പുനരുദ്ധാരണവുമായി ബന്ധപ്പെട്ടുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലവും ഫാൻ തിയറികൾ മെനയാൻ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്.

Story Highlights : empuraan teaser announcement poster hidden details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here