Advertisement

ഡിക്കാപ്രിയോയുടെയും സ്കോർസേസിയുടെയും അടുത്ത മാസ്റ്റർപീസ് അണിയറയിൽ

January 24, 2025
1 minute Read

ഒട്ടനവധി ചർച്ചകൾക്ക് കാരണമായ കില്ലേഴ്സ് ഓഫ് ദി ഫ്‌ളവർ മൂൺ എന്ന ചിത്രത്തിന് ശേഷം ഐതിഹാസിക സംവിധായകൻ മാർട്ടിൻ സ്കോർസേസിയും ഓസ്കാർ ജേതാവ് ലിയനാർഡോ ഡിക്കാപ്രിയോയും വീണ്ടും ഒന്നിക്കുന്നു. എറിക്ക് ലാർസൺ എഴുതി 2004 പ്രസിദ്ധീകരിച്ച ദി ഡെവിൾ ഇൻ ദി വൈറ്റ് സിറ്റീസ് എന്ന ബെസ്റ്റ് സെല്ലിങ് നോവലിന്റെ സിനിമാറ്റിക് അഡാപ്റ്റേഷനാണ് ഇരുവരും ചേർന്ന് രൂപം കൊടുക്കുന്നത്.

നിർമ്മാണം പ്രാരംഭ ഘട്ടത്തിൽ മാത്രം എത്തി നിൽക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചന നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2019ൽ കിയാനു റീവ്സിനെ നായകനാക്കി ഒടിടി പ്ലാറ്ഫോം ഹുളു, നോവലിനെ ഒരു സീരീസ് ആക്കി അഡാപ്റ്റ് ചെയ്യുമെന്ന് റൂമറുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ക്യാൻസൽ ചെയ്യപ്പെട്ടു. സീരീസ് ഡിക്കാപ്രിയോയും സ്കോർസേസിയും ചേർന്ന് നിർമ്മിക്കാൻ ആയിരുന്നു പ്ലാൻ.

കില്ലേഴ്സ് ഓഫ് ഫ്‌ളവർ മൂണിനും മുൻപ് ഇരുവരും ചേർന്ന് പ്രവർത്തിച്ച വോൾഫ് ഓഫ് വോൾസ്ട്രീറ്റ്‌, ഷട്ടർ ഐലൻഡ്, ദി ഡിപ്പാർട്ടഡ്, ദി ഏവിയേറ്റർ, ഗാംഗ്സ് ഓഫ് ന്യൂയോർക്ക് എന്നീ ചിത്രങ്ങൾ മികച്ച വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. സൂപ്പർഹിറ്റ് കോംബോയുടെ ഏഴാമത്തെ പങ്കുചേരലിലും ഒരു മാസ്റ്റർപീസിൽ നിന്നും കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം ഒരു ട്രൂ ക്രൈം – നോൺ ഫിക്ഷൻ ആണ്. 1893 ലെ ചികാഗോ ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് കേന്ദ്ര കഥാപാത്രങ്ങളുടെ പരസ്പര പൂരിതമായ വിധിയുടെ കഥയായിരുന്നു നോവലിന്റെ പ്രമേയം.

Story Highlights :ഡിക്കാപ്രിയോയുടെയും സ്കോർസേസിയുടെയും അടുത്ത മാസ്റ്റർപീസ് അണിയറയിൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top