എന്‍ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.
ഇന്ന് ഉച്ചയോട് കൂടിയാണ് എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. 45 മിനിറ്റോളം പരിശോധന നീണ്ടു. രേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാളെ അദ്ദേഹത്തിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകും. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. എആര്‍ ക്യാമ്പില്‍ വച്ചായിരിക്കും നാളെയും ചോദ്യം ചെയ്യല്‍.
എന്‍ എം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചിരുന്നു.
കേസില്‍ ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, ഡി.സി.സി. മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്. പൊലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേര്‍ക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.
Story Highlights : NM Vijayan’s suicide: Police search IC Balakrishnan MLA house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here