Advertisement

മുനമ്പത്തെ തര്‍ക്ക ഭൂമി പുഴ പുറമ്പോക്കെന്ന് തെളിയിക്കുന്ന 1901ലെ രേഖ ട്വന്റിഫോറിന്; തങ്ങളുടെ വാദം തെളിഞ്ഞെന്ന് സമരസമിതി

January 24, 2025
Google News 2 minutes Read
1901 document about munambam land 24 exclusive

മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രധാന രേഖ ട്വന്റിഫോറിന്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1901ല്‍ തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററിന്റെ പകര്‍പ്പാണ് ട്വന്റിഫോറിന് ലഭിച്ചത്. ഈ രേഖ പ്രകാരം മുനമ്പത്തെ തര്‍ക്ക ഭൂമി പുഴ പുറമ്പോക്കാണ്. സര്‍വ്വേ നമ്പര്‍ 18ല്‍പ്പെട്ട 560 ഏക്കര്‍ 39 സെന്റ് ഭൂമിയാണ് പുഴ പുറമ്പോക്ക് എന്ന് രേഖകളില്‍ ഉള്ളത്. 1904ലാണ് സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. സെന്‍ട്രല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ച രേഖകളുടെ പകര്‍പ്പാണ് 24 പുറത്തുവിട്ടത്. സമരസമിതിയുടെ വാദം ശരിവെക്കുന്നതാണ് പുതിയ രേഖകള്‍. (1901 document about munambam land 24 exclusive)

1901ല്‍ ഭൂമിയുടെ സ്ഥിതി സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ഉണ്ടോയെന്ന് കഴിഞ്ഞ തവണ മുനമ്പം ഭൂമി വിഷയം പരിഗണിച്ചപ്പോഴും വഖഫ് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. എങ്കിലും അന്ന് ഈ രേഖ ട്രിബ്യൂണലിന്റെ മുന്നില്‍ എത്തിയിരുന്നില്ല. അത്തരമൊരു രേഖയുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിലപാട്. ഭൂമി പുറമ്പോക്കെന്ന വാദം സമരസമിതി മുന്‍പും ആവര്‍ത്തിച്ചിരുന്നതാണ്. ഈ വാദങ്ങള്‍ക്ക് രേഖ സാധൂകരണം നല്‍കുകയാണ്. കേസുമായി ബന്ധപ്പെട്ട് പല തവണ വാദം നടന്നെങ്കിലും കോടതികളിലൊന്നും ഇതിനുമുന്‍പ് ഈ രേഖ എത്തിപ്പെട്ടിരുന്നില്ല.

Read Also: ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

മുനമ്പത്തേത് വഖഫ് ഭൂമിയാണോ പ്രദേശവാസികളുടെ ഭൂമിയോ എന്ന അടിസ്ഥാന പ്രശ്‌നത്തിന് ഈ രേഖ കിട്ടിയതോടെ ഉത്തരമായിക്കഴിഞ്ഞെന്ന് മുനമ്പം സമരസമിതി കണ്‍വീനര്‍ ബെന്നി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. ഭൂമി വഖഫ് അല്ലെന്ന് തെളിയിക്കപ്പെട്ട പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഭൂനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ഭൂമിയാണ് താമസക്കാര്‍ വാങ്ങിച്ചതെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : 1901 document about munambam land 24 exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here