Advertisement

‘ഇന്ന് ഒരു ലൈവും ഇല്ല’; DFOയുടെ പ്രതികരണം തടഞ്ഞ് പൊലീസ്; മാധ്യമപ്രവർ‌ത്തകരോട് ബേസ് ക്യാമ്പിന് പുറത്തുപോകാൻ നിർദേശം

January 26, 2025
Google News 2 minutes Read

വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ് പൊലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടയിൽ ഡിഎഫ്ഒയുടെ പ്രതികരണം പൊലീസ് തടഞ്ഞത്. മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിൻ ആണ് പ്രതികരണം തടഞ്ഞത്. ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ​ഗേറ്റിന് പുറത്താണെന്നായിരുന്നു ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞുകൊണ്ട് മാധ്യമപ്രവർത്തകരോട് എസ്.എച്ച്.ഒ പ്രതികരിച്ചത്.

ഡിഎഫ്ഒ മാർട്ടിൻ ലോവലിന്റെ പ്രതികരണമാണ് മാനന്തവാടി എസ്എച്ച്ഒ തടഞ്ഞത്. മാധ്യമപ്രവർത്തകരെയും പൊലീസ് തടഞ്ഞു. ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടു. എസ്എച്ചഒയുടെ നടപടി പരിശോധിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും; മന്ത്രി എ കെ ശശീന്ദ്രൻ വയനാട്ടിൽ എത്തും

ഡിഎഫ്ഒ തത്സമയം പ്രതികരിച്ചുകൊണ്ടിരിക്കെ എസ്എച്ച്ഒ ഇടയിലേക്ക് കയറി പ്രതികരണം തടസി അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് കടുവ ഉണ്ടാകാൻ സാധ്യതയുള്ള മേഖല മാർക്ക് ചെയ്ത് തെരച്ചിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. കടുവ എവിടെയാണെന്ന് കണ്ടെത്തുകയെന്നതിനാണ് പ്രഥമ പരിഗണന നൽകുക. ഡ്രോൺ പരിശോധനയും തെർമൽ ക്യമറ സംവിധാനം ഉപയോഗിച്ചും തിരച്ചിലും നടത്തുമെന്ന് ഡിഎഫ്ഒ പറഞ്ഞു. കുംകിയാനകളെ ആവശ്യത്തിനനുസരിച്ച് ഇവിടേക്ക് എത്തിക്കും. അടിക്കാടുകൾ വെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായി ഡിഎഫ്ഒ പ്രതികരിച്ചു. ഇതിനിടെയാണ് എസ്എച്ച്ഒ ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞത്.

ഡിഎഫഒയോട് പ്രതികരിക്കരുതെന്ന് എസ്എച്ച്ഒ നിർദേശം നൽകി. ഇതിന്റെ കാരണം എസ്എച്ച്ഒയോട് മാധ്യമപ്രവർത്തകർ തേടിയെങ്കിലും പ്രതികരിക്കാൻ എസ്എച്ച്ഒ തയാറായില്ല. മാധ്യമപ്രവർത്തകർ ഇവിടെ നിന്ന് മാറിപോകണമെന്നും നിർദേശം നൽകി. അതേസമയം കടുവയ്ക്കായുള്ള തെരച്ചിൽ മൂന്നാം നാളിലേക്ക് കടക്കുകയാണ്. മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Story Highlights : Wayanad tiger mission Police blocked DFO’s response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here