Advertisement

69ാം സ്ഥാപക ദിനത്തിൽ എൽഐസി തൊട്ടത് മറ്റൊരു കമ്പനിക്കും സാധ്യമാകാത്ത നാഴികക്കല്ല്! ഒറ്റ ദിവസം വിറ്റത് 6 ലക്ഷം പോളിസികൾ

January 27, 2025
Google News 2 minutes Read

ഒറ്റ ദിവസത്തില്‍ 6 ലക്ഷം പോളിസി വിറ്റ് സ്ഥാപക ദിനത്തിൽ എൽഐസി കാഴ്ചവെച്ചത് ബിസിനസ് ലോകത്തെ ഞെട്ടിക്കുന്ന മുന്നേറ്റം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൽഐസി 69ാം സ്ഥാപക ദിനത്തിലാണ് ഈ മുന്നേറ്റം കാഴ്ചവെച്ചത്. 104000 കോടി രൂപയുടെ പ്രീമിയമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാലര ലക്ഷം വരുന്ന എൽഐസി ഏജൻ്റുമാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായാണ് എൽഐസിയുടെ വൻ കുതിപ്പ്.

1956 ജനുവരി 20 നാണ് അന്നത്തെ കേന്ദ്ര സർക്കാർ എല്‍ഐസി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 20 ന് കമ്പനി സ്ഥാപിക്കപ്പെട്ടിട്ട് 69 വർഷം എന്ന നാഴികക്കല്ല് തൊട്ടു. ‘മാഡ് മില്യണ്‍ ഡേ’ എന്ന് വിശേഷിപ്പിക്കുന്ന ഈ ദിവസത്തെ നേട്ടം എൽഐസിയുടെ സമ്പത്ത് ഉയർത്തുകയും രാജ്യമാകെ 140 കോടിയോളം വരുന്ന ജനങ്ങൾക്കിടയിൽ സ്ഥാപനത്തിൻ്റെ വിശ്വാസ്യത എത്രത്തോളം ആഴത്തിലാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.

വാര്‍ഷിക ദിനത്തിൽ നടന്ന ഈ വേറിട്ട പരിശ്രമത്തിലൂടെ മറ്റൊരു ഇൻഷുറൻസ് കമ്പനിക്കും സാധ്യമാകാത്ത ചരിത്ര നേട്ടമാണ് എൽഐസി സ്വന്തം പേരിൽ എഴുതിച്ചേർത്തത്. 1956 -ല്‍ സ്ഥാപിതമായതു മുതല്‍ ഇന്ത്യയിലെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാന സ്തംഭമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പൊതുമേഖലയിൽ ഇന്ത്യയുടെ അഭിമാന സ്ഥാപനമാണ്. രാജ്യത്തെ ഏത് പ്രായക്കാരായ ആളുകൾക്കും അനുയോജ്യമായ പോളിസികളാണ് കമ്പനിയുടെ മറ്റൊരു ശക്തി. കുട്ടികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്ലാനുകള്‍ മുതല്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് വേണ്ടിതുള്ള പോളിസികള്‍ വരെ എൽഐസിക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷുറന്‍സ് ദാതാവ് കൂടിയാണ് എല്‍ഐസി.

Story Highlights : 6 LAKH Policies In One Day ! LIC Celebrates ‘Mad Million Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here