‘അഗ്രൈറ്റ്ക്യു-2025’ അന്താരാഷ്ട്ര കാർഷിക മേള; ഫെബ്രുവരി 4 ന് കത്താറയിൽ തുടക്കം

12-ാമത് ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനമായ അഗ്രൈറ്റ്ക്യു 2025 ഫെബ്രുവരി 4 ന് ആരംഭിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.29 രാജ്യങ്ങളും പ്രാദേശിക ഘടകങ്ങളും അന്താരാഷ്ട്ര കാർഷിക മേളയിൽ പങ്കെടുക്കും.40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന പരിപാടിയിൽ 300-ലധികം പ്രാദേശിക, അന്തർദേശീയ പ്രദർശകർ പങ്കെടുക്കും.കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി മന്ത്രാലയം ആസ്ഥാനത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അഞ്ച് ദിവസം നീളുന്ന കാർഷിക മേള ഫെബ്രുവരി 8 -ന് സമാപിക്കും.കത്താറ കൾച്ചറൽ ഫൌണ്ടേഷനിലാണ് മേള നടക്കുക.
കാർഷിക മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്ന മേളയിൽ നൂതന കാർഷിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവെക്കാനും അവസരമുണ്ടാകും.ഈത്തപ്പഴം, തേൻ, പൂക്കൾ, മറ്റ് വിപണി വിളകൾ എന്നിവയുൾപെടെ കാർഷിക വിളകളുടെയും ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരം പ്രദര്ശനത്തിലുണ്ടാകും.
കാർഷിക മേഖലയിലെ നിക്ഷേപത്തിനും പങ്കാളിത്തത്തിനും പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം, നവീകരണവും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കാൻ കൂടി ഉദ്ദേശിച്ചാണ് അഗ്രികൾച്ചറൽ എക്‌സിബിഷൻ സംഘടിപ്പിക്കുന്നതെന്ന് ഖത്തർ ഇൻ്റർനാഷണൽ അഗ്രികൾച്ചറൽ എക്‌സിബിഷൻ ഓർഗനൈസിംഗ് ആൻഡ് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ യൂസഫ് ഖാലിദ് അൽ ഖുലൈഫി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Story Highlights : ‘AgriQ-2025’ International Agricultural Fair to begin in on February 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here