സുധാകരൻ സമര്‍ത്ഥമായി പാര്‍ട്ടിയെ നയിക്കുന്നു; കെപിസിസി പ്രസിഡന്റിന് ചാണ്ടി ഉമ്മന്റെ പിന്തുണ

കെപിസിസി പുനഃസംഘടനയിൽ അഭിപ്രായം പറയാനില്ലെന്ന് ചാണ്ടി ഉമ്മൻ. ആരും പൊതുവേദിയിൽ ചർച്ച നടത്താൻ പാടില്ല. പ്രതിപക്ഷ നേതാവ് കെപിസി സി അധ്യക്ഷൻ തമ്മിൽ പ്രശ്നമില്ല. പുനസംഘടനയുമായി ബന്ധപ്പെട്ട ഉയരുന്ന റിപ്പോർട്ടുകൾ എല്ലാം മാധ്യമ സൃഷ്ട്ടി.
യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.നേതൃത്വം തുടരണമോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാര്‍ട്ടി ഉചിതമായ തീരുമാനം എടുത്താല്‍ അനുസരിക്കാന്‍ ബാധ്യസ്ഥതമാണ്.
കെ പി സി സി പ്രസിഡന്റിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാം മാധ്യമങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. കെപിസി സി പ്രസിഡന്റ് സമര്‍ത്ഥമായി പാര്‍ട്ടിയെ നയിക്കുന്നു. അത് എല്ലാവര്‍ക്കും അറിയാം. അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതും പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കേരളത്തിലെ വന്യജീവി ആക്രമണം സർക്കാർ ഗൗരവമായി കാര്യങ്ങൾ കാണണം. വന്യമൃഗ ശല്യം തമിഴ്നാട് എടുത്ത തീരുമാനം നമുക്ക് എടുക്കാമല്ലോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
Story Highlights : Chandy Oommen Support on K Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here