ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുത്; ഹൈക്കോടതി

ലൈംഗികാതിക്രമ കേസുകളിലെ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പരാതിക്കാരിയുടെ പേര് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രേഖപ്പെടുത്തിയതിനാണ് വിമര്‍ശനം. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നോട്ടീസ് നല്‍കി മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്ന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുകയാണ്.
ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ കേസിൽ രാഹുൽ പ്രതിയല്ലെന്നും, അതിനാൽ ഹർജി തള്ളണമെന്നും പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
Story Highlights : Names of survivors of sexual assault cases should not be disclosed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here