‘എന്റെ നാടിനെക്കുറിച്ചുള്ള സിനിമ, അച്ഛന്‍ ജോലി ചെയ്ത സ്‌റ്റേഷന്‍, ഞാന്‍ എന്റെ ജില്ലയുടെ എസ്പി’; രസകരമായ ഒരു യാദൃശ്ചികത പങ്കുവച്ച് നടി അഭിജ

സുരാജ് വെഞ്ഞാറമൂട് നായകനായി 2022ല്‍ പുറത്തിറക്കിയ ത്രില്ലര്‍ സ്വഭാവത്തിലുള്ള പൊലീസ് ചിത്രമായിരുന്നു ഹെവന്‍. സുരാജിനൊപ്പം അലന്‍സിയറിന്റേയും സുദേവ് നായരുടേയും സ്മിനു സിജോയുടേയും പത്മരാജ് രതീഷിന്റേയും അഭിജ ശിലകലയുടേയുമൊക്കെ പൊലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ ബോള്‍ഡും കാര്യപ്രാപ്തിയും തന്റേടവുമുള്ള എസ്പി കഥാപാത്രത്തെ അവതരിപ്പിച്ച അഭിജയില്‍ വളരെ സീനിയറായ ഒരു അഭിനേത്രിയുടെ കൈയൊതുക്കവും പക്വതയുമുണ്ടായിരുന്നെന്ന് അക്കാലത്ത് സോഷ്യല്‍ മീഡിയ ഏറെ വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ആ എസ്പി കഥാപാത്രത്തേയും തന്നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രസകരമായ ചില ‘കണ്ണികള്‍’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അഭിജ. (actress abhija instagram post on heavan movie)
ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്തുനടക്കുന്ന ചില കുറ്റകൃത്യങ്ങളാണ് സിനിമയുടെ പ്രമേയം. ഈ അന്വേഷണങ്ങള്‍ വിലയിരുത്തുന്ന ഇടുക്കിയിലെ എസ്പിയായാണ് അഭിഷ വേഷമിട്ടിരിക്കുന്നത്. വണ്ണപ്പുറത്തെ യഥാര്‍ത്ഥ വില്ലേജ് ഓഫിസും യഥാര്‍ത്ഥ കാളിയാര്‍ പൊലീസ് സ്റ്റേഷനും തന്നെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തില്‍ ഇടുക്കി എസ്പിയായി വേഷമിട്ടത് വണ്ണപ്പുറംകാരി തന്നെയായ അഭിജയാണ്. സിനിമയില്‍ കാണിക്കുന്ന കാളിയാര്‍ പൊലീസ് സ്റ്റേഷന്‍ അഭിജയുടെ അച്ഛന്‍ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനുമാണ്.
Read Also: മനുഷ്യരുടേത് പോലെ, കൂന്തലിന്റെ ജനിതക പ്രത്യേകതകള്‍ കണ്ടെത്തി സിഎംഎഫ്ആര്‍ഐ ഗവേഷകര്‍
തന്റെ തന്നെ ഗ്രാമത്തെക്കുറിച്ചുള്ള സിനിമയില്‍ തന്റെ അച്ഛന്‍ ജോലി ചെയ്ത ഓഫിസില്‍ തന്റെ ജില്ലയിലെ എസ്പിയായി വേഷമിടാന്‍ സാധിച്ചതിന്റെ സന്തോഷമാണ് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അഭിജ പങ്കുവച്ചിരിക്കുന്നത്. ഒരൊറ്റ സിനിമയില്‍ ഇതിലും കൂടുതല്‍ എന്ത് പേഴ്‌സണല്‍ കണക്ഷന്‍ വേണമെന്ന ക്യാപ്ഷനോടെ സിനിമയില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ്പും അഭിജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ പോസ്റ്റ് കാണാം.
Story Highlights : actress abhija instagram post on heavan movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here