‘ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാര്‍ക്കൊപ്പം, അവർക്ക് നീതി ലഭിക്കണം’; മെന്‍സ് കമ്മീഷന്‍ ഭാഗ്യമെന്ന് നടി പ്രിയങ്ക

ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു. പുരുഷന്മാരുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം അവർ അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും നടി വ്യക്തമാക്കി.
തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു.
പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ ആർക്കും കഴിയില്ല എന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീ ധൈര്യമായി ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും സ്ത്രീകള്‍ ഏറ്റെടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.
Story Highlights : Actress Priyanka Anoop Praises Mens Commision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here