Advertisement

ചോറ്റാനിക്കരയില്‍ 19കാരിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി; ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായെന്ന് വിവരം

January 29, 2025
Google News 1 minute Read
police

എറണാകുളം ചോറ്റാനിക്കരയില്‍ 19കാരിയെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. പെണ്‍കുട്ടി ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. നില അതീവ ഗുരുതരം എന്നാണ് ലഭിക്കുന്ന വിവരം.

കഴുത്തില്‍ കയര്‍ കുരുക്കിയ നിലയിലായിരുന്നു. കൈ മുറിഞ്ഞിട്ടുണ്ടായിരുന്നു. അര്‍ധ നഗ്നയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പീഡന ശ്രമവും പൊലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുറച്ചു നാളുകളായി അച്ഛനും അമ്മയും പെണ്‍കുട്ടിക്കൊപ്പമല്ല താമസം. അവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് അറിഞ്ഞു കൊണ്ടാണ് രാത്രി ഇയാള്‍ വീട്ടിലേക്ക് എത്തുന്നത്. വെളുപ്പിന് നാല് മണിയോടെ പെണ്‍കുട്ടി തന്റെ മര്‍ദ്ദനത്തില്‍ മരിച്ചു എന്ന് തോന്നിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവിടെ നിന്ന് പോകുന്നത്. പിന്നീട് ബന്ധു വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ സോഫയില്‍ അബോധാവസ്ഥയില്‍ കണ്ടത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തെ കുറിച്ചും മറ്റും മനസിലാകുന്നത്.

Story Highlights : Girl found critical in Chottanikkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here