ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാബുവിന്റെ മകന്‍ അന്തരിച്ചു

ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാ-സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ ദോഹയില്‍ അന്തരിച്ചു. 38 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് ഹൃദയഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു. (Qatar KMCC State Vice President Anwar Babu’s son passed away)
Story Highlights : Qatar KMCC State Vice President Anwar Babu’s son passed away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here