Advertisement

9000 കോടിക്ക് വിനീഷ്യസ് ജൂനിയറിനെ സൗദി ക്ലബുകള്‍ റാഞ്ചുമോ? നടക്കാനിരിക്കുന്നത് റെക്കോര്‍ഡ് തുകക്കുള്ള ട്രാന്‍സ്ഫര്‍ എന്ന് റിപ്പോര്‍ട്ട്

January 29, 2025
2 minutes Read
Vinicius Junior

ബ്രസീല്‍ മുന്നേറ്റനിരയിലെ കുന്തമുന വിനീഷ്യസ് ജൂനിയറിനെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാന്‍ ഇവിടെയുള്ള ക്ലബ്ബുകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായ താരത്തെ ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ തുകക്കായിരിക്കും ജിസിസിയിലെ ക്ലബ്ബുകള്‍ സ്വന്തമാക്കുകയെന്നാണ് അന്താരാഷ്ട്ര കായിക പോര്‍ട്ടലായ Goal.com റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍-ഹിലാല്‍, അല്‍-അഹ്‌ലി തുടങ്ങിയ ക്ലബ്ബുകള്‍ 24-കാരനായ താരത്തെ നോട്ടമിട്ടിരിക്കുന്നതായും ഇവര്‍ ഒരു നീക്കം നടത്തിയാല്‍ അത് ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രസീലിന്റെ തന്നെ മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കറായ നെയ്മര്‍ ജൂനിയറിനെ 2017-ലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോ (ഏകദേശം 2,000 കോടി രൂപ) സൗദി പ്രോ ലീഗിലേക്ക് എത്തിച്ചിരുന്നു. ഈ തുക മറികടക്കുന്നതായിരിക്കും വിനീഷ്യസുമായുള്ള ഡീല്‍. വിനീഷ്യസിന് അഞ്ചുവര്‍ഷത്തെ കരാറിനായി ഒരു ബില്യണ്‍ യൂറോ (ഏകദേശം 9,000 കോടി രൂപ) ക്ലബ്ബുകള്‍ വാഗ്ദാനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേ സമയം താരം റയല്‍ മാഡ്രിഡിനൊപ്പം തന്നെയുണ്ടാകുമെന്ന് പറഞ്ഞ മാനേജര്‍ കാര്‍ലോ ആന്‍സലോട്ടി സൗദി അറേബ്യയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിരസിച്ചു. റയലില്‍ വിനീഷ്യസിന് തുടരാനാകുമെന്നും അവന്‍ ക്ലബ്ബില്‍ വളരെ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരമുള്ള ഓഫര്‍ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്ത് തന്നെയായാലും വിനീഷ്യസ് ജൂനിയര്‍ റയലില്‍ ഉണ്ടാകുമെന്നും കാര്‍ലോ ആന്‍സലോട്ട് പ്രതികരിച്ചു.

Story Highlights: Record transfer sum for Vinicius Junior

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top