സിദ്ധാർത്ഥൻ്റെ മരണം; പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം നൽകാൻ ഉത്തരവ്

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥൻ്റെ മരണത്തിലെ കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിച്ച് നേരത്തെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർവകലാശാലയുടെ റിവ്യൂ ഹർജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.
വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി. പ്രതികളായ വിദ്യാർഥികൾക്ക് കഴിഞ്ഞവർഷം ഒക്ടോബറിൽ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇതിൽ ചില വിദ്യാർഥികൾക്ക് അടുത്ത മാസം ക്ലാസ് ആരംഭിക്കാനിരിക്കെയാണ് റിവ്യൂ ഹർജി കോടതി പരിഗണിച്ചത്. നേരത്തെ 17 വിദ്യാർഥികളെ ഡി ബാർ ചെയ്ത നടപടി കോടതി റദ്ദാക്കിയിരുന്നു.
Read Also: ‘എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കുക; എല്ലാം ചെയ്തത് ഒറ്റക്ക്’; ചെന്താമര റിമാൻഡിൽ
കേസിൽ പ്രതികളായിരുന്ന 19 വിദ്യാർഥികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2024 ഫെബ്രുവരിയിലാണ് സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നതാണ് കേസ്.
Story Highlights : Siddharth death case high court allowed students to continue studies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here