Advertisement

റെയില്‍വേ ട്രാക്കിലിരുന്ന് ഫോണ്‍വിളി; ഹോണ്‍ മുഴക്കിയിട്ടും മറുപടിയില്ല; ട്രെയിന്‍ നിര്‍ത്തി യുവാവിനെ കല്ലെറിഞ്ഞ് ലോക്കോപൈലറ്റ്

January 30, 2025
Google News 2 minutes Read

ഉത്തർപ്രദേശിലെ ഖാസിപൂരിൽ റെയില്‍വേ ട്രാക്കിലിരുന്ന് യുവാവിന്റെ ഫോണ്‍വിളി. ലോക്കോപൈലറ്റ് ഹോൺ മുഴക്കിയിട്ടും മറുപടിയില്ല. ഒടുവിൽ ട്രെയിന്‍ നിര്‍ത്തി ചാടിയിറങ്ങി ലോക്കോപൈലറ്റ്. യുപിയിൽ നിന്നുമുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ലോക്കോ പൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.

ട്രെയിൻ വരുമ്പോൾ യുവാവ് ഫോണിൽ ആഴത്തില് ലയിച്ചിരിക്കുകയാണ്. തീവണ്ടി ദൂരെ നിന്നു വരുന്നത് യുവാവിന് കാണാവുന്നതാണ്.എന്നാൽ ഫോണില് ലയിച്ചിരിക്കുന്നതിനാൽ ട്രെയിൻ വരുന്നത് കാണുകയോ അറിയുകയോ ചെയ്യുന്നില്ല. ട്രാക്കിൽ ഫോണുമായി ഇരിക്കുന്ന യുവാവിനെ ലോക്കോപൈലറ്റ് കാണുന്നുണ്ട്.

അതുകൊണ്ട് തന്നെ ട്രെയിന് നിർത്താതെ ഹോണ് അടിച്ചുകൊണ്ടാണ് വരുന്നത്. എന്നിട്ടും യുവാവ് ഇതൊന്നും കേൾക്കുന്നില്ല. തൊട്ടടുത്ത് ട്രെയിൻ നിത്തിയപ്പോഴാണ് യുവാവ് കണ്ടത്. അപ്പൊഴും വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ എഴുന്നേറ്റ് ഫോണിൽ തന്നെ തുടരുകയാണ്. ലോക്കോപൈലറ്റിന്റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

രോഷാകുലനായ ലോക്കോപൈലറ്റ് ട്രെയിനില് നിന്നും ഇറങ്ങി യുവാവിന്റെ പിന്നാലെ ഓടാന് തുടങ്ങുന്നതും വിഡിയോയില് കാണാം. യുവാവ് ഓടി രക്ഷപ്പെട്ടുവെങ്കിലും ഡ്രൈവർ കല്ലെടുത്ത് ഇയാളെ എറിയുന്നുണ്ട്.

Story Highlights : careless man risks life to talk girlfriend ignores train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here