രണ്ട് ജൈവിക പിതാക്കന്മാരില്‍ നിന്ന് സന്തതിയ്ക്ക് ജന്മം നല്‍കാനുള്ള പരീക്ഷണം എലികളില്‍ പൂര്‍ണവിജയം

പുരുഷ വര്‍ഗത്തില്‍പ്പെട്ട രണ്ട് ജൈവിക പിതാക്കന്മാരില്‍ നിന്ന് സന്തതിയ്ക്ക് ജന്മം നല്‍കാനുള്ള പരീക്ഷണം എലികളില്‍ സമ്പൂര്‍ണവിജയം. രണ്ട് ജൈവ പിതാക്കളില്‍ നിന്ന് എലിക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന പരീക്ഷണം വിജയിക്കുന്നത് ആദ്യമായല്ലെങ്കിലും പുതിയ പരീക്ഷണത്തിലൂടെ സൃഷ്ടിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ആരോഗ്യത്തോടെ ജീവിക്കാനായത് ശാസ്ത്രലോകത്തിന് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നുനല്‍കുകയാണ്. ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ സി കുന്‍ ലിയുടെ നേതൃത്വത്തില്‍ നടന്ന പരീക്ഷണമാണ് പരിപൂര്‍ണ വിജയമായത്. (Chinese scientists created mice with 2 dads)
എലികളിലെ പരീക്ഷണം വിജയമായ പശ്ചാത്തലത്തില്‍ കൂടുതല്‍ ജീവികളില്‍ പരീക്ഷണങ്ങള്‍ ഉടന്‍ നടക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച സെല്‍ സ്റ്റെം ജേര്‍ണര്‍ പറയുന്നത്. എന്നിരിക്കിലും മനുഷ്യരില്‍ ഉടന്‍ പരീക്ഷണം നടത്താനാകില്ല. രണ്ട് ജൈവിക പിതാക്കളില്‍ നിന്ന് സന്തതിയ്ക്ക് ജന്മം നല്‍കിയ പഠപ്രക്രിയ ഇംപ്രിന്റ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്തെക്കുറിച്ച് നന്നായി മനസിലാക്കാന്‍ സഹായിച്ചതായി ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരുഷ പങ്കാളിയില്‍ നിന്നും സ്ത്രീ പങ്കാളിയില്‍ നിന്നും ലഭിക്കുന്ന ജീന്‍ എക്‌സ്പ്രഷനുകള്‍ വ്യത്യസ്തമായിരിക്കുമെന്നും ഇവയുടെ കൃത്യമായ സമന്വയമാണ് ആരോഗ്യകരമായ ഒരു ഭ്രൂണമുണ്ടാകുന്നതിലേക്ക് നയിക്കുന്നതെന്നുമാണ് ശാസ്ത്രം പറയുന്നത്. ജൈവശാസ്ത്രപരമായി വ്യത്യസ്തമായ രണ്ട് ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് രണ്ട് തരം ‘ഡോസുകള്‍’ ലഭിച്ചില്ലെങ്കില്‍ ഭ്രൂണത്തിന്റെ ജീന്‍ എക്‌സ്പ്രഷന്‍ തകരാറിലാകുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തെ തന്നെ ഇളക്കുകയാണ് രണ്ട് ജൈവിക പിതാക്കന്മാരില്‍ നിന്ന് ജനിച്ച് ആരോഗ്യത്തോടെ വളര്‍ന്നുവരുന്ന ഈ എലികള്‍.
Read Also: ഡ്യൂണിന്റെ സംവിധായകന് നോമിനേഷൻ കൊടുത്തില്ല ; അഭിനയം നിർത്തുന്നുവെന്ന് നടൻ
മുന്‍പ് നടന്നിട്ടുള്ള സമാനമായ പരീക്ഷണങ്ങളില്‍ ബീജകോശത്തിന്റെ ഡിഎന്‍എ അടങ്ങിയ ന്യൂക്ലിയസ് ബീജസങ്കലനം ചെയ്ത അണ്ഡകോശത്തിലേക്ക് കുത്തിവയ്ക്കാനായിരുന്നു ശ്രമിച്ചിരുന്നത്. എന്നാല്‍ ചൈനീസ് ശാസ്ജ്ഞ്രര്‍ നടത്തിയ പുതിയ പരീക്ഷണത്തില്‍ ഇംപ്രിന്റിനായി ജീന്‍ എഡിറ്റിംഗെന്ന താരതമ്യേനെ പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ സമാനമായ ജീന്‍ എഡിറ്റിംഗ് മനുഷ്യരില്‍ നടത്താന്‍ പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകളുണ്ടെന്ന് സി കുന്‍ ലി പറഞ്ഞു.
Story Highlights : Chinese scientists created mice with 2 dads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here