Advertisement

പരസ്പരം കൊമ്പുകോർത്ത് അഡ്രിയാൻ ലൂണയും നോഹയും; നാണക്കേടായി ​ഗ്രൗണ്ടിലെ വഴക്കിടൽ

January 30, 2025
Google News 2 minutes Read

പരസ്പരം കൊമ്പുകോർത്തത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. നായകൻ അഡ്രിയാൻ ലൂണയും, സ്ട്രൈക്കർ നോഹ സദോയിയുമായാണ് കളത്തിൽ ​ഗ്രൗണ്ടിൽ വഴക്കിട്ടത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് താരങ്ങൾ വഴക്കിട്ടത്. ​ഗോളിലേക്കുള്ള നിർണായക പാസ് നോഹ നൽകാതിരുന്നതാണ് ലൂണയെ ചൊടിപ്പിച്ചത്. ​ഗോളിലേക്ക് എളുപ്പം നൽകേണ്ട പാസ് നോഹ പാഴാക്കുകയായിരുന്നു. തുടർന്ന് നയാകൻ ലൂണ ദേഷ്യപ്പെട്ട് ഓടിവന്ന് നോഹയോട് വഴക്കിടുന്നത്.

ഇരു താരങ്ങൾ പരസ്പരം തള്ളുകയും രൂ​ക്ഷമായ ഭാഷയിൽ കൊമ്പുകോർക്കുകയുമായിരുന്നു. സഹതാരമെത്തി നോഹയെ മാറ്റിക്കൊണ്ടുപോവുകയായിരുന്നു. ടീമിന്റെ നായകനും മികച്ച പ്ലയറും തമ്മിൽ ​ഗ്രൗണ്ടിലുണ്ടായ തകർക്കവും വഴക്കും നാണക്കേടായി മാറിയിരിക്കുകയാണ്. സീസണിന്റെ തുടക്കം മുതൽ നോഹ സദോയിയുമായി ടീമിലെ മറ്റ് താരങ്ങൾക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. പ്രധാനമായി നോഹ പാസ് കൊടുക്കില്ലെന്ന ആരോപണം ആരാധകർ ഉന്നയിച്ചിരുന്നു.

Read Also: ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി കൊമ്പന്മാർ

അതേസമയം മത്സരത്തിൽ ചെന്നൈയിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. ചെന്നൈയിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ചെന്നൈയിന് എതിരെ ഹെസുസ് ഹിമിനെയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും രണ്ടാം പകുതിയിൽ ക്വാമി പെപ്രയും ​ഗോൾ നേടി.ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിർത്താനാവില്ലെന്ന അവസ്ഥയായിരുന്നു.

Story Highlights : Kerala Blasters Adrian Luna and Noah Sadaoui clash in ground

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here