Advertisement

ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി കൊമ്പന്മാർ

January 30, 2025
Google News 2 minutes Read

നിർണായക മത്സരത്തിൽ ചെന്നൈയിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്നു ​ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ചെന്നൈയിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ചെന്നൈയിന് എതിരെ ഹെസുസ് ഹിമിനെയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും രണ്ടാം പകുതിയിൽ ക്വാമി പെപ്രയും ​ഗോൾ നേടി.

ചെന്നൈയിനായി വിൻസി ബരേറ്റോയാണ് ഒരു ​ഗോൾ നേടിയത്. ഇഞ്ചുറി ടൈമിലായിരുന്നു ഗോൾ നേടിയത്. ചെന്നെയിൻ സ്ട്രൈക്കർ ജോർദാൻ ഗില്ലിന് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതോടെ പത്തുപേരായി ചുരുങ്ങിയാണ് കളിച്ചത്. ഐ.എസ്.എലിൽ ഈ സീസണിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വേഗമേറിയ ഗോളാണ് ഹിമിനെസിന്റേത്. രണ്ട് മിനിറ്റും ആറ് സെക്കൻഡുകളും ആയപ്പോഴാണ് ഹിമിനെസിന്റെ ​ഗോൾ.

മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് ജോർദാൻ ഗില്ല് റെഡ് കാർ‍ഡ് കണ്ട് പുറത്താകുന്നത്. ബ്ലാസ്റ്റേഴ്‌സ് താരം ഡ്രിൻസിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റെഡ് കാർഡ് കണ്ടത്. ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് സാധ്യത നിലനിർത്താനാവില്ലെന്ന അവസ്ഥയായിരുന്നു.

Story Highlights : Kerala Blasters FC beat Ten-Man Chennaiyin FC At Marina Arena

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here