മത്സരം തീപാറും; നാലാം ടി20-യില്‍ വിജയം തേടി ടീം ഇന്ത്യയും ഇംഗ്ലണ്ടും

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മാച്ച് വെള്ളിയാഴ്ച്ച പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ഇംഗ്ലണ്ട് ഒരു മാച്ചിലും ഇന്ത്യ രണ്ടിലും വിജയിച്ച പരമ്പരയിലെ നാലാം മാച്ച് ഇന്ത്യയെക്കാളും നിര്‍ണായകമായിരിക്കുന്നത് ഇംഗ്ലണ്ടിനാണെന്നത് കൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും. വിജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും ഇന്ത്യക്ക് മുമ്പില്‍ ഇംഗ്ലീഷ് പോരാളികള്‍ എടുക്കും. അതേ സമയം ഇന്നത്തെ മത്സരം വിജയിച്ചാല്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാകും. ആദ്യ രണ്ട് മത്സരങ്ങളിലെയും പോലെ വീറുറ്റ പോരാട്ടം ടീം ഇന്ത്യയുടെ ഭാഗത്ത് നിന്നും പുനെയില്‍ ഉണ്ടാകുമെന്നാണ് ആരാധാകര്‍ പ്രതീക്ഷിക്കുന്നത്.
മത്സരത്തിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ പരിശീലനത്തിലുടനീളം എല്ലാ താരങ്ങളും പങ്കെടുത്തു. പരിക്ക് മൂലം രണ്ടും മൂന്നും മാച്ചുകള്‍ നഷ്ടമായ റിങ്കു സിംഗും ഇന്നലെ പരിശീലനത്തിനെത്തിയിരുന്നു. പുറംവേദനയെ തുടര്‍ന്ന് റിങ്കുവിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാല്‍ റിങ്കു വെള്ളിയാഴ്ച കളിക്കുമെന്ന കാര്യം ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോസ്ചേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ മത്സരത്തിന് റിങ്കു ഫിറ്റാണെന്ന കാര്യം മത്സരത്തിന് മുമ്പുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ടെന്‍ ഡോഷേറ്റ് വ്യക്തമാക്കിയത്.
Story Highlights: India vs England T20 4th match Pune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here