മൂന്ന് ഇന്ത്യാക്കാരെ ഇറാനിൽ കാണാതായി; വിഷയം ഗൗരവത്തോടെ കാണുന്നെന്ന് കേന്ദ്ര സർക്കാർ

ഇറാനിൽ മൂന്ന് ഇന്ത്യാക്കാരെ കാണാതായ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇറാനിൽ ബിസിനസ് ആവശ്യാർത്ഥം എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെയാണ് കാണാതായത്. ഇരു രാജ്യങ്ങളിലെയും നയതന്ത്ര തലത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. ഇറാൻ എംബസിയിലും ടെഹ്‌റാനിലെ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലും ഇക്കാര്യം ഉന്നയിച്ചെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നുള്ള 33കാരനായ യോഗേഷ് പഞ്ചലാണ് കാണാതായ അവസാനത്തെയാൾ. മുംബൈയിൽ നിന്ന് ഡിസംബർ അഞ്ചിന് ടെഹ്റാനിലേക്ക് പോയ ഇദ്ദേഹം വിമാനമിറങ്ങിയ ശേഷം മൂന്ന് ദിവസം കുടുംബത്തോട് സംസാരിച്ചെങ്കിലും പിന്നീട് ആളെ കുറിച്ച് യാതൊരു വിവരവുമല്ല. ഡിസംബർ 11ന് നാട്ടിൽ തിരിച്ചെത്തേണ്ടയാളായിരുന്നു പഞ്ചൽ. ഒന്നര മാസത്തിലേറെയായി ഉഇദ്ദേഹത്തെ കാണാതായിട്ട്.
2023 ഡിസംബറിൽ ഇറാനിലേക്ക് യാത്ര ചെയ്ത മുഹമ്മദ് സദീഖ്, ഈമാസം ആദ്യം ഇറാനിലേക്ക് പോയ സുമീത് സുദ് എന്നിവരാണ് കാണാതായ റ്റ് രണ്ട് ഇന്ത്യാക്കാർ. ഉറ്റവൾ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ഈ മൂന്ന് പേരുടെയും വീട്ടുകാർ ഇപ്പോഴും.
Story Highlights : Three Indians go missing in Iran MEA takes up issue with Tehran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here