അഭിഷേക് ശർമയുടെ വെടിക്കെട്ട്, അതിവേഗ സെഞ്ചുറി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഇന്ത്യ 13 ഓവറിൽ 178 / 3 എന്ന നിലയിലാണ്. അതിവേഗ സെഞ്ചുറിയുമായി അഭിഷേക് ശർമ 106 (42), ശിവം ദുബൈ 30 (12) എന്നിവരാണ് ക്രീസിൽ. പവര്‍ പ്ലേയില്‍ മാത്രം 95 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന് പവര്‍ പ്ലേ സ്‌കോറാണിത്.
അഭിഷേകിന്റെ ഇന്നിംഗ്‌സ് തന്നെയാണ് ഇന്ത്യ പവര്‍പ്ലേയിലെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്. 17 പന്തിലാണ് അഭിഷേക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 37 പന്തിലാണ് അഭിഷേക് ശർമ സെഞ്ചുറി നേടുന്നത്. 10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണിത്.
35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഒന്നാമന്‍. ലോക ടി20 ക്രിക്കറ്റില്‍ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണിത്. 35 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്തും ഡേവിഡ് മില്ലറും ഒന്നാമത്. സഞ്ജു സാംസണ്‍ (16), തിലക് വര്‍മ (24) സൂര്യകുമാർ യാദവ്(2)എന്നിവര്‍ പുറത്തായി. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് നേടിയിരുന്നു.
Story Highlights : abhishek sharma fastest t20 fifty against eng
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here