Advertisement

മാതാപിതാക്കള്‍ കുട്ടികളെ ദയയും സ്‌നേഹവും പഠിപ്പിക്കണം, മിഹിര്‍ നേരിട്ടത് മറ്റൊരു കുട്ടിയ്ക്കും ഉണ്ടാകരുത്: രാഹുല്‍ ഗാന്ധി

February 2, 2025
Google News 2 minutes Read
Rahul Gandhi on mihir muhammad suicide

കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മിഹിര്‍ മുഹമ്മദിന്റെ ആത്മഹത്യയില്‍ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മിഹിറിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. മിഹിര്‍ നേരിട്ടത് മറ്റൊരു കുട്ടിക്കും ഉണ്ടാകരുത്. സ്‌കൂളുകള്‍ കുട്ടികളുടെ സുരക്ഷിത താവളമായിരിക്കണം. ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി വേണം. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ദയ, സഹാനുഭൂതി, ധൈര്യം, സ്‌നേഹം എന്നിവ പഠിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. (Rahul Gandhi on mihir muhammad suicide)

ജനുവരി 15നാണ് മിഹിര്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. സ്‌കൂള്‍ വിട്ടു വന്ന ശേഷം, താമസിക്കുന്ന തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന്റെ 26-ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.മൂന്നാം നിലയിലെ ഷീറ്റിട്ട ഭാഗത്തേക്കാണ് മിഹിര്‍ വീണത്. തത്ക്ഷണം മരിച്ചു.ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

Read Also: പഴ്‌സും പാസ്‌പോര്‍ട്ടും മറക്കുന്ന ‘ഹോബി’യെ കുറിച്ച് ചോദിച്ച് സ്മൃതി മന്ദാന; കൂട്ടുകാര്‍ കഥയിറക്കുന്നതെന്ന് രോഹിത്ത് ശര്‍മ്മ

സമാനതകളില്ലാത്ത റാഗിംങ്ങിന് മിഹിര്‍ അഹമ്മദ് ഇരയായി എന്ന് ആവര്‍ത്തിക്കുകയാണ് കുടുംബം. സ്‌കൂളിലും സ്‌കൂള്‍ ബസിലും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. വാഷ്റൂമില്‍ എത്തിച്ച് ക്‌ളോസറ്റില്‍ മുഖം പൂഴ്ത്തി ഫ്‌ലഷ് ചെയ്തു. നിറത്തിന്റെ പേരില്‍ പരിഹസിച്ചെന്നും സ്‌കൂളില്‍ പരാതിപെട്ടപ്പോള്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും മിഹ്‌റിന്റെ മാതൃസാഹോദരന്‍ മുഹമ്മദ് ഷരീഫ് ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights : Rahul Gandhi on mihir muhammad suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here