‘വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത, ഒരു കൂട്ടം ഭാഗ്യവാൻമാരെ ഇന്ന് തിരഞ്ഞെടുത്തു’: കെ.എൻ.ബാലഗോപാൽ

ജനങ്ങളുടെ വലിയ പിന്തുണ ക്രിസ്തുമസ് ന്യൂ ഇയർ ബംബറിന് ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വിശ്വാസ്യതയാണ് കേരള ബംബർ ലോട്ടറിയുടെ പ്രത്യേകത. ഒരു കൂട്ടം ഭാഗ്യവാൻമാരെയാണ് ഇന്ന് തിരഞ്ഞെടുക്കുന്നത്. ഇത്രയും വലിയൊരു സമ്മാന ഘടന സംസ്ഥാനത്ത് ഇത് ആദ്യമാണ്. നാടിൻറെ പുരോഗതിക്ക് ലോട്ടറി നൽകുന്നത് വലിയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം (20 കോടി)
XD 387132
രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)
XG 209286, XC 124583, XE 589440, XD 578394, XD 367274,
XH 340460, XE 481212, XD 239953, XK 524144, XK 289137,
XC 173582, XB 325009, XC 315987, XH 301330, XD 566622,
XE 481212, XD 239953, XB 289525, XA 571412, XL 386518
10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നൽകുന്നുണ്ട്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.
Story Highlights : K N Balagopal on Christmas newyear bumper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here