Advertisement

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

February 5, 2025
Google News 2 minutes Read

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി അനന്തൻ ബസാർ സ്വദേശി മുഹമ്മദ്‌ സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമിത വേഗത്തിൽ ബസ് മറിഞ്ഞു ആയിരുന്നു അപകടം. സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു ബസ് മറിഞ്ഞത്.

ബസിന്റെ അമിത വേഗതയാണ് അപടത്തിനിടയാക്കിയത്. എൻഫോഴ്സ്മെൻ്റ് ആർടിഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഗതാഗത വകുപ്പിന് സമർപ്പിച്ചു. അമിത വേഗതയിൽ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ നിയന്ത്രണം നഷ്ടമായി എന്നാണ് കണ്ടെത്തൽ. അതേസമയം അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഒളിവിൽ പോയി. ബസ് ഡ്രൈവർക്ക് എതിരെ മെഡിക്കൽ കോളേജ് പോലീസ് എടുത്ത കേസിൽ അന്വേഷണം തുടരുന്നു. മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്.

Read Also: ‘ബൈക്കിനെ വെട്ടിച്ചതാണ്, ചവിട്ടിയിട്ട് കിട്ടിയില്ല; നോക്കുമ്പോ ബസ് തിരിഞ്ഞു മറിയുകയായിരുന്നു’; ദൃക്‌സാക്ഷി

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അപകടത്തിൽ 50 ലേറെ പേർക്ക് പരുക്കേറ്റിരുന്നു. പുതിയ സ്റ്റാൻഡ് ഭാഗത്തേക്കു പാലം കയറി വരികയായിരുന്ന ബൈക്കും പാലം ഇറങ്ങുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

Story Highlights : Man died who injured critically in Kozhikode bus accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here