Advertisement

ഡൽഹി വിധിദിനം; ആര് വാഴും, ആര് വീഴും- LIVE BLOG

February 7, 2025
Google News 2 minutes Read

വാശീയേറിയ പ്രചാരണങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം ഡൽഹിയിൽ ഇന്ന് വിധിദിനം. രാജ്യ തലസ്ഥാനത്ത് ബിജെപി ഭരണം പിടിക്കുമോ? ആംആദ്മി പാർട്ടി ഭരണം നിലനിർത്തുമോ? കോൺ​ഗ്രസ് തിരിച്ചുവരവ് നടത്തുമോ? എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നു പാർട്ടികളും വോട്ടർമാർക്ക് സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട്.(Delhi Assembly Election Results 2025 BJP-AAP-Congress Live Updates)

ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്കാണ് മുന്‍തൂക്കമെങ്കിലും തെരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമാകുമെന്ന് പ്രവചനതീതമാണ്. ഡല്‍ഹിയില്‍ ശരവേഗത്തില്‍ വളര്‍ന്നുപന്തലിച്ച അരവിന്ദ് കെജ്രിവാളിന്റെ ആപ്പ് യുഗം അതേവേഗത്തില്‍ തന്നെ അവസാനിക്കുകയാണോ എന്ന സംശയങ്ങളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം മൂന്ന് പാർട്ടികൾക്കും നിർണായകമാണ്.

Story Highlights : Delhi Assembly Election Results 2025 BJP-AAP-Congress Live Updates

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
    Advertisement

    ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here