Advertisement

‘എഎപിയുടെ ആദ്യ വിക്കറ്റ് കെജ്‌രിവാളായിരിക്കും, ഫലം എന്തായാലും ഞാൻ ജനങ്ങൾക്കൊപ്പം’; കോണ്‍ഗ്രസ് സ്ഥാനാർത്ഥി അല്‍ക്ക ലാംബ

February 8, 2025
Google News 2 minutes Read

ആം ആദ്മി പാര്‍ട്ടിയുടെ ആദ്യത്തെ വിക്കറ്റ് കെജ്രിവാളായിരിക്കും എന്ന് കല്‍ക്കാജി നിയമസഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പതനം അരവിന്ദ് കെജ്രിവാളിലൂടെയായിരിക്കും ആരംഭിക്കുക. കെജ്‌രിവാൾ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിഷിയും മനീഷ് സിസോദിയയും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ BJP -41,AAP-28, CONG- 0 എന്ന നിലയിലാണ്.

ഞാന്‍ കല്‍ക്കാജിയിലെയും ഡല്‍ഹിയിലെയും ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഡല്‍ഹി വിധി പ്രസ്താവിച്ചു. ഫലം എന്തുതന്നെയായാലും, ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കായി പോരാടുന്നത് തുടരും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നുണയനെ ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് അരവിന്ദ് കെജ്രിവാളാണ്. വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ച് ഓടിപ്പോകകയാണ് അദ്ദേഹം- അല്‍ക്ക ലാംബ പറഞ്ഞു.

അതേസമയം വോട്ടെണ്ണലിന്റെ ആദ്യ ട്രെന്‍ഡ് അനുസരിച്ച് അരവിന്ദ് കെജ്രിവാളും അതിഷി മര്‍ലേനയും മനീഷ് സിസോദിയയും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കെജ്രിവാള്‍ മത്സരിച്ചത്.കാൽക്കാജിയിൽ നിലവിൽ ആതിഷി 1000 വോട്ടുകൾക്ക് പിന്നിലാണ്.

കല്‍ക്കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ അതിഷിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ മൂന്നാം സ്ഥാനത്താണ്.

Story Highlights : Alka Lambe against AAP and bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here