Advertisement

ബിജെപി മുന്നേറ്റത്തിൽ കിതച്ച് എഎപി നേതാക്കൾ‌; ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മൂന്നാമത്

February 8, 2025
Google News 2 minutes Read

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ‍കാലിടറി ആംആദ്മി പാർട്ടി. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മൂന്നാമതാണ്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് വർമയാണ് ലീ‍ഡ‍് ചെയ്യുന്നത്. കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷിയും ജംഗ്പുരയിൽ മനീഷ് സിസോദി പിന്നിലാണ്

ശകൂർ ബസ്തിയിൽ സത്യേന്ദ്രജെയിൻ പിന്നിൽ തുടരുകയാണ്. ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ് ലീഡ് തുടരുന്നുണ്ട്. മുസ്തഫാബാദ്, ഓഖ്ല, ബല്ലിമാരൻ എന്നിവിടങ്ങളിൽ ബിജെപി മുന്നിൽ. കൽക്കാജിയിൽ ബിജെപിയുടെ രമേശ് ബിദുരിയാണ് ലീഡ് ചെയ്യുന്നത്. കരാവൽ നഗർറിൽ ജെപിയുടെ കപിൽ മിശ്ര, രോഹിണിയിൽ വിജേന്ദ്രഗുപ്ത എന്നിവർ ലീഡ് ചെയ്യുന്നു. ബിജെപിയുടെ രണ്ട് മുൻമുഖ്യമന്ത്രിമാരുടെയും മക്കൾ മുന്നിലാണ്. മോത്തിനഗറിൽ മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന മുന്നിലാണ്.

തുടക്കം മുതൽ ആധിപത്യം തുടരുന്ന ബിജെപിയുടെ ലീഡ‍് നില കേവലഭൂരിപക്ഷം കടന്ന് മുന്നേറുകയാണ്. ഒരു സമയം അമ്പത് സീറ്റുകളിൽ വരെ ബിജെപി ലീ‍ഡ് പിടിച്ചിരുന്നു. നിലവിൽ 48 സീറ്റുകളിലാണ് ബിജെപി ലീ‍ഡ് നേടിയിരിക്കുന്നത്. 21 സീറ്റുകളിലേക്ക് എഎപിയുടെ ലീ‍ഡ് കുറഞ്ഞു. കോൺ​ഗ്രസിന് ആശ്വാസമായി 1 സീറ്റിൽ ലീഡ‍് തുടരുന്നുണ്ട്.

70 അംഗ നിയമസഭയിലേക്ക്‌ 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ്‌ എഎപി ഭരണമുറപ്പിച്ചത്‌. 2015ൽ എഎപി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക്‌ മൂന്ന്‌ എംഎൽഎമാർ മാത്രമാണ് ഉണ്ടായത്‌. 2015ലും 2020ലും കോൺഗ്രസിന്‌ ഒറ്റ സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല.

Story Highlights : BJP take leads in Delhi Assembly election result 2025 Arvind Kejriwal third in New Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here