മത്സരിച്ച എട്ട് സീറ്റിലും 1000 വോട്ടുകള്‍ തികച്ചു നേടാനായില്ല; നോട്ടയ്ക്കും പിന്നില്‍; ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ സ്ഥിതി ഇങ്ങനെ

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ദയനീയ പരാജയം. നോട്ടയ്ക്കും താഴെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട്. എട്ട് മണ്ഡലങ്ങളിലാണ് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ കരുത്ത് തെളിയിക്കാനിറങ്ങിയത്. ഈ മണ്ഡലങ്ങളില്‍ നോട്ടയ്ക്കും താഴെയാണ് ലഭിച്ച വോട്ട്. ഒരു മണ്ഡലത്തില്‍ പോലും ആയിരത്തിന് മുകളില്‍ വോട്ട് നേടാന്‍ ഇടത് പാര്‍ട്ടികള്‍ക്കായില്ല. വികാസ്പുരിയില്‍ മത്സരിച്ച സിപിഐ സ്ഥാനാര്‍ഥിയും മലയാളിയുമായ ഷിജോ വര്‍ഗീസിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇതുവരെയുള്ള കണക്ക് പ്രകാരം, ഈ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് 611 വോട്ട് ലഭിച്ചു. 1127 വോട്ടാണ് നോട്ടയ്ക്ക് ഇവിടെ ലഭിച്ചത്. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. സിപിഐഎമ്മും സിപിഐഎംഎല്ലും രണ്ട് വീതം മണ്ഡലങ്ങളില്‍ മത്സരിച്ചു. കരാവല്‍നഗറില്‍ മത്സരിച്ച സിപിഐഎം സ്ഥാനാര്‍ഥി 457 വോട്ട് നേടി. ഇതാണ് സിപിഐഎമ്മിന് കിട്ടിയ ഏറ്റവും വലിയ വോട്ട്. ഇവിട നോട്ടയ്ക്ക് 709 വോട്ട് ലഭിച്ചു.
കോണ്ട്‌ലിയില്‍ മത്സരിച്ച സിപിഐഎംഎല്ലിന്റെ അമര്‍ജീത് പ്രസാദിന് കിട്ടിയത് 100 വോട്ട്. മൊത്തത്തില്‍ 2638 പേരാണ് സിപിഐ സ്ഥാനാര്‍ഥികളില്‍ വിശ്വാസമര്‍പ്പിച്ചത്. ഈ മണ്ഡലങ്ങളില്‍ എല്ലാംകൂടി നോട്ടയ്ക്ക് കിട്ടിയ ആകെ വോട്ട് 5883ഉം. ദ്വാരകയില്‍ മത്സരിച്ച മലയാളിയായ പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടിയുടെ ജി തുളസീധരന് കിട്ടിയത് 58 വോട്ടാണ്.
Story Highlights : Delhi election 2025: Left parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here