തിരുവനന്തപുരത്ത് വനത്തിനുള്ളിൽ 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം; കാട്ടാന ആക്രമണത്തിൽ മരിച്ചതെന്ന് സംശയം

തിരുവനന്തപുരം പാലോട് വനത്തിനുള്ളിൽ മൃതദേഹം. കാട്ടാന ആക്രമണത്തിൽ മരിച്ചതെന്ന് സംശയം. പാലോട് – മങ്കയം – അടിപ്പറമ്പ് വനത്തിലാണ് 5 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശാസ്താംനട സ്വദേശി ബാബുവാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബാബു അടിപ്പറമ്പ് ഉള്ള ബന്ധു വീട്ടിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നിറങ്ങിയത്. എളുപ്പ വഴിയായതിനാൽ വനത്തിനുള്ളിലൂടെ നടന്നാണ് പോയത്. എന്നാൽ ദിവസങ്ങളായി ബാബുവിനെ കാണാനില്ലാത്തതിനെ തുടർന്നു ബന്ധുക്കൾ ഇന്ന് വനത്തിനുള്ളിൽ പരിശോധന നടത്തിയിരുന്നു. ദുർഗന്ധം വരുന്ന ഭാഗത്തേക്ക് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Read Also: ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു
ബാബുവിന്റെ വസ്ത്രങ്ങൾ കണ്ട സ്ഥലത്തിന് സമീപം ആനയുടെ കാൽപാട് ഉണ്ട്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു എത്തിയെങ്കിലും വനത്തിനുള്ളിലേക്ക് കയറാൻ കഴിയുന്ന സാഹചര്യമല്ല. കാട്ടുപോത്ത് ഉൾപ്പെടെയുള്ള പ്രദേശമാണ്. പാലോട് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും അടിപ്പറമ്പ് എന്ന സ്ഥലത്തെത്തി.
Story Highlights : Dead body found in inside the forest in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here