Advertisement

സ്വകാര്യ സർവകലാശാല ബില്ലിന് SFI പിന്തുണ; ബില്ല് സാമൂഹിക നീതിയും യോഗ്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയെന്ന് വി.പി സാനു

February 10, 2025
Google News 2 minutes Read

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് SFI. സാമൂഹിക നീതിയും യോഗ്യതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബില്ല് കൊണ്ടുവന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ട്വന്റിഫോറിനോട് പറഞ്ഞു. ബില്ലിന്മേൽ എതിർപ്പുകൾ ഉണ്ടാകുന്നത് സ്വഭാവികമാണെന്നും വി.പി സാനു പറഞ്ഞു.

പുതിയ വിദ്യാഭ്യാസ നയം വന്നതോടെ ഇത്തരത്തിലുള്ള സ്വകാര്യ സർവകലാശാലകൾ യഥേഷ്ടം തുടങ്ങാൻ കഴിയും. വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കുന്ന കേന്ദ്ര നീക്കത്തിന് ബദലായാണ് കേരളം കൊണ്ടുവന്ന ബില്ല്. മറിച്ചുള്ള ഒരു നീക്കം ആണെങ്കിൽ എസ്എഫ്ഐ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്ത് ഉണ്ടാകും. സാമൂഹ്യ നീതിയും മെറിറ്റും തകർക്കുന്ന തരത്തിലേക്ക് ഒരു നീക്കം ഉണ്ടാകാൻ പാടില്ലെന്ന് വിപി സാനും വ്യക്തമാക്കി.

Read Also: സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിച്ചു കൊണ്ട് ഒരു സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. എസ്‌സി/ എസ്ടി മധ്യവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കൂടി പ്രാപ്യം ആകുന്ന വിധത്തിൽ ആയിരിക്കണം ഈ സർവകലാശാലകൾ പ്രവർത്തിക്കേണ്ടതെന്നും ആ നിലയിലുള്ള നിയന്ത്രണം ഉണ്ടാകണമെന്നും വിപി സാനു പറഞ്ഞു. ചർച്ചകളും വിമർശനങ്ങളും ഉൾക്കൊള്ളേണ്ടതാണെങ്കിൽ ഉൾക്കൊള്ളണം.തുടക്കത്തിൽ ഉണ്ടായ വിമർശനങ്ങൾ ഒരുപക്ഷേ പരിഗണിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് നിലവിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാത്തതെന്ന് വിപി സാനു വ്യക്തമാക്കി.

Story Highlights : SFI supports government’s decision to allow private universities in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here