Advertisement

ബസിനുള്ളിൽ ഡാൻസ് ഫ്ലോർ, എയർഹോൺ; രൂപമാറ്റം വരുത്തിയ ടൂറിസ്റ്റ് ബസ്സുകൾക്ക് കൂട്ട നടപടി, 2.46 ലക്ഷം പിഴ ചുമത്തി

February 11, 2025
Google News 1 minute Read

ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കൂട്ട നടപടി. 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾ പിടികൂടി. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. സ്പീഡ് ഗവർണർ കട്ട് ചെയ്തു. എയർഹോൺ, ഡാൻസ് ഫ്ലോർ തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബസ്സുകൾക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.

അതേസമയം ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അനധികൃത രൂപമാറ്റങ്ങളിൽ പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു.

അപകടമുണ്ടാക്കുന്ന ബസുകൾക്ക് മാത്രം ഉയർന്ന പിഴ ഈടാക്കിയാൽ പോരെന്ന് ഹൈക്കോടതി പറഞ്ഞു. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങൾക്കും പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

അതേസമയം, നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ എംവിഡി ബസിന് കനത്ത പിഴ ചുമത്തി. അനധികൃതമായി ഘടിപ്പിച്ച ലൈറ്റിനും സൗണ്ട് ബോക്സിനും ചേർത്താണ് പിഴ ഈടാക്കിയത്. പിഴ ഈടാക്കാൻ നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Story Highlights : MVD Action Against Tourist buses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here