ലവ് ടുഡേയ്ക്ക് ശേഷം പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ ; ട്രെയ്ലർ പുറത്ത്

ചെറിയ ബഡ്ജറ്റിൽ വന്നു തമിഴ്‌നാട്ടിൽ യുവജങ്ങൾക്കിടയിൽ തരംഗം സൃഷ്‌ടിച്ച ലവ് ടുഡേയ്ക്ക് ശേഷം നടനും സംവിധായകനും ആയ പ്രദീപ് രംഗനാഥൻ നായകനാകുന്ന ഡ്രാഗന്റെ ട്രെയ്ലർ പുറത്ത്. ലവ് ടുഡേയിൽ സംവിധായകന്റെയും നായകന്റെയും വേഷം പ്രദീപ് രംഗനാഥൻ കൈകാര്യം ചെയ്തിരുന്നു. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഡ്രാഗൺ കമിങ് ഓഫ് അജ് സ്വഭാവത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.
മൂന്നു കാലഘട്ടങ്ങളിൽ കഥ പറയുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, കയഡു ലോഹർ, ഗോപിക രമേശ് എന്നിങ്ങനെ മൂന്ന് നായികമാർ ആണുള്ളത്. പ്രണയ സഫലീകരണത്തിനായി മറ്റൊരാളായി പെരുമാറേണ്ടി വരുമ്പോൾ കുടുംബജീവിതം ജോലി എന്നീ വിഷയങ്ങളിൽ ഉഴറേണ്ടി വരുന്ന നായകൻറെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്.

ഗൗതം മേനോൻ, മിഷ്കിൻ, കെ എസ് രവികുമാർ എന്നീ മൂന്ന് തമിഴ് സംവിധായകർ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോർജ് മറിയനും നായക കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലെത്തുന്നു.
ലിയോൺ ജെയിംസ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ചെയ്തിരിക്കുന്നത് നികേത് ബൊമ്മി റെഡ്‌ഡി ആണ്. എ.ജി.എസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കലാപത്തി എസ്. അഘോരം, കലപതി എസ്. ഗണേഷ്, കലപതി എസ്. സുരേഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
Story Highlights : Pradeep Ranganathan’s Dragon trailer is out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here