വീട്ടിലെത്തിയാൽ അപായപ്പെടുത്തുമെന്ന് പ്രതി വെല്ലുവിളിച്ചു, അവഗണിച്ച് വീട്ടിലെത്തി; ദിനേശനുമായി നിരവധി തവണ തർക്കമുണ്ടായിരുന്നു

ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം പ്രതിയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രൻ. വീട്ടിലെത്തിയാൽ അപായപ്പെടുത്തുമെന്ന് പ്രതി കിരൺ കൊല്ലപ്പെട്ട ദിനേശന വെല്ലുവിളിച്ചിരുന്നു. ഇത് അവഗണിച്ചാണ് കൊല്ലപ്പെട്ട ദിനേശൻ രാത്രിയിൽ വീട്ടിലെത്തിയത്. തുടർന്നായിരുന്നു കൊലപാതകം നടന്നത്.
പ്രതിയും ദിനേശനുമായി നിരവധി തവണ തർക്കമുണ്ടായിരുന്നുവെന്ന് എസ്പി എംപി മോഹന ചന്ദ്രൻ പറയുന്നു. കൊലപ്പെടുത്തുന്നതിന് തലേ ദിവസവും ഇരുവരും തർക്കം ഉണ്ടായിരുന്നു. കിരണിന്റെ പിതാവിനും അമ്മയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നാൽ അച്ഛന്റെ പങ്കിനെക്കുറിച്ച് കൂടതൽ അറിയേണ്ടതുണ്ടെന്ന് എസ്പി എംപി മോഹന ചന്ദ്രൻ പറഞ്ഞു. കൊലപാതക വിവരം മറച്ചുവെച്ചതിനാണ് അമ്മക്കെതിരെ കേസെടുത്തിരിക്കുന്നകത്.
Read Also: പുന്നപ്രയിലെ കൊലപാതകം; മരണം ഉറപ്പാക്കും വരെ ഷോക്കടിപ്പിച്ചു; മാസങ്ങളായി കെണിയൊരുക്കി വെച്ചു
മകൻ കിരൺ, മാതാപിതാക്കളായ കുഞ്ഞുമോൻ, അശ്വമ്മ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. കൊലപ്പെടുത്താനായി മാസങ്ങളായി കെണിയൊരുക്കിവെച്ചെന്നും പൊലീസ് കണ്ടെത്തി. ദിനേശനെ കൊലപ്പെടുത്താൻ മുൻപ് ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വീടിന് പിന്നിൽ കമ്പി കെട്ടിയായിരുന്നു കെണി ഒരുക്കിയത്. ഷോക്കേറ്റ് വീണ ദിനേശനെ കയ്യിൽ കമ്പിവടി പിടിപ്പിച്ച് വീണ്ടും ഷോക്കടിപ്പിച്ചു.
മാതാവിന് മറ്റൊരാളുമായുള്ള ബന്ധത്തെ തുടർന്നുള്ള നാണക്കേടാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട പകയാണ്. വീടിന്റെ പിൻഭാഗത്ത് വൈദ്യുതാഘാതം ഏൽക്കാത്തക്ക രീതിയിൽ വയർ ഘടിപ്പിക്കുകയായിരുന്നു. കൊലപാതക ശേഷം കിരൺ അമ്മയെയും അറിയിച്ചു. പിന്നീട് മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.
Story Highlights : SP MP Mohana Chandran on Punnapra Dhinesan murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here